മു​ര​ളീ​ധ​ര​ൻറേത് ‘അ​സ്വീ​കാ​ര്യ​മാ​യ ‘പ​ദ​പ്ര​യോ​ഗം ; ‘കോ​വി​ഡി​യ​റ്റ്’ പ​രാ​മ​ർ​ശത്തിനെതിരെ ചി​ദം​ബ​രം

മു​ര​ളീ​ധ​ര​ൻറേത് ‘അ​സ്വീ​കാ​ര്യ​മാ​യ ‘പ​ദ​പ്ര​യോ​ഗം ; ‘കോ​വി​ഡി​യ​റ്റ്’ പ​രാ​മ​ർ​ശത്തിനെതിരെ ചി​ദം​ബ​രം

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ ന​ട​ത്തി​യ “കോ​വി​ഡി​യ​റ്റ്’ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ പ്രതികരിച്ച് കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി. ​ചി​ദം​ബ​രം. മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം ഞെ​ട്ടി​ക്കു​ന്ന​താ​ണെ​ന്ന് ചി​ദം​ബ​രം പ​റ​ഞ്ഞു. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ച​ത്.

അ​സ്വീ​കാ​ര്യ​മാ​യ പ​ദ​പ്ര​യോ​ഗം ന​ട​ത്തി​യ മു​ര​ളീ​ധ​ര​നെ നി​യ​ന്ത്രി​ക്കാ​ൻ ബി​ജെ​പി നേ​തൃ​ത്വ​ത്തി​ൽ ആ​രു​മി​ല്ലേ​യെ​ന്നും ചി​ദം​ബ​രം ചോ​ദി​ച്ചു. അതെ സമയം ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ർ​ജി​ക്കെ​തി​രെ ന​രേ​ന്ദ്ര മോ​ദി ത​ന്നെ ‘ദീ​ദി ഒ ​ദീ​ദി ‘പ​രാ​മ​ർ​ശം ന​ട​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ബി​ജെ​പി​യി​ൽ എ​ന്തും സാ​ധ്യ​മാ​ണെ​ന്നും ചി​ദം​ബ​രം രൂക്ഷ വിമർശനം നടത്തി .

കോ​വി​ഡ് ച​ട്ടം ലം​ഘി​ച്ചു​വെ​ന്ന വി​വാ​ദ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ വി. ​മു​ര​ളീ​ധ​ര​ൻ ‘കോ​വി​ഡി​യ​റ്റ് ‘പരിഹാസം ന​ട​ത്തി​യ​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Leave A Reply
error: Content is protected !!