ടോക്കിയോ ലക്ഷ്യമാക്കി നിയാസ് കുതിക്കുന്നു

ടോക്കിയോ ലക്ഷ്യമാക്കി നിയാസ് കുതിക്കുന്നു

കൊല്ലം: ടോക്യോയിൽ നടക്കുന്ന പാരാ ഒളിമ്പിക്സിലേക്ക് പുനലൂർ സ്വദേശി നിയാസ് ഓടുകയാണ്. 2021 സെ​പ്റ്റം​ബ​റി​ല്‍ ജ​പ്പാ​നി​ലെ ടോ​ക്യോ​യി​ല്‍ ന​ട​ക്കു​ന്ന പാ​ര ഒ​ളി​മ്പിക്സി​ല്‍ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ക്കാ​ന്‍ അ​ടു​ത്തി​ടെ ബം​ഗ​ളൂ​രു​വി​ല്‍ ന​ട​ന്ന പ​ത്തൊ​ൻപതാമ​ത് സീ​നി​യ​ര്‍ നാ​ഷ​ന​ല്‍ പാ​ര മീ​റ്റി​ല്‍ 1500, 800, 400 മീ​റ്റ​ര്‍ ഓ​ട്ട​ത്തി​ല്‍ സ്വ​ര്‍​ണ മെ​ഡ​ല്‍ നേ​ടി​യാ​ണ് യോ​ഗ്യ​ത നേ​ടി​യ​ത്.

2.17 മി​നി​റ്റി​ല്‍ 800 മീ​റ്റ​ര്‍ ഓ​ടി​യെ​ത്തി ലോ​ക റാ​ങ്കി​ങ്ങി​ല്‍ നാ​ലാം സ്ഥാ​ന​ത്തെ​ത്തി. മം​ഗ​ലാ​പു​രം ആ​ല്‍​വാ​സ് കോ​ള​ജി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ര്‍​ഥി​യാ​ണ്. തി​രു​വ​ന​ന്ത​പു​രം സാ​യി സ്പോ​ര്‍​ട്സ് സെന്‍റ​റി​ലാ​ണ്​ ഇ​പ്പോ​ള്‍ പ​രി​ശീ​ല​നം. ആ​റാം വ​യ​സ്സി​ല്‍ അ​ര്‍​ബു​ദം പി​ടി​പെ​ട്ട് നി​യാ​സ് 12 വ​ര്‍​ഷ​ത്തോ​ളം ചി​കി​ത്സ​യി​ലാ​യി​രു​ന്നു. പു​ന​ലൂ​ര്‍ ചാ​ല​ക്കോ​ട് ച​രു​വി​ള പു​ത്ത​ന്‍ വീ​ട്ടി​ല്‍ ഷാ​ജ​ഹാ​ന്‍ ആ​രി​ഫ ദ​ബ​തി​ക​ളു​ടെ മ​ക​നാ​ണ് നിയാസ്.

Leave A Reply
error: Content is protected !!