ദുംക ട്രഷറി തട്ടിപ്പ് കേസ്‌ ; ലാലുപ്രസാദ്​ യാദവിന് ജാമ്യം ; ജയിൽ മോചിതനാകും

ദുംക ട്രഷറി തട്ടിപ്പ് കേസ്‌ ; ലാലുപ്രസാദ്​ യാദവിന് ജാമ്യം ; ജയിൽ മോചിതനാകും

റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസിൽ ആർ.ജെ.ഡി നേതാവ്​ ലാലുപ്രസാദ്​ യാദവിന്​ ജാമ്യം. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട ദുംക ട്രഷറി തട്ടിപ്പ് കേസിൽ കൂടി ജാമ്യം ലഭിച്ചതോടെ ലാലു ജയിൽ മോചിതനാകും.നിലവിൽ ഡൽഹി എയിംസിൽ ചികിത്സയിൽ കഴിയു​ന്ന ലാലുവിന്​ കുംഭകോണവുമായി ബന്ധപ്പെട്ട നാലിൽ മൂന്ന്​ കേസുകളിൽ നേരത്തെ ജാമ്യം ലഭിച്ചിരുന്നു. നാലാമത്തെ കേസിൽ കൂടി ജാമ്യം ലഭിച്ചതോടെ ലാലുവിന്​ വീട്ടിലേക്ക്​ മടങ്ങാം.

ഇതേ കേസിൽ ഫെബ്രുവരി 19ന് ഝാർഖണ്ഡ്​ ഹൈകോടതി ലാലുവിന്​ ജാമ്യം നിഷേധിച്ചിരുന്നു. കേസില്‍ ജയില്‍ ശിക്ഷയുടെ പകുതി കാലയളവ് പൂര്‍ത്തിയാക്കാന്‍ രണ്ട് മാസം കൂടി ശേഷിക്കുന്നുണ്ടെന്നും അതിന് ശേഷം മാത്രമാകും ജാമ്യം അനുവദിക്കാനാവുക എന്നുമായിരുന്നു ഹൈകോടതിയുടെ നിരീക്ഷണം .അതെ സമയം
ഇന്ന് കേസ് പരിഗണിക്കവെ പകുതി ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയതിനാല്‍ അദ്ദേഹത്തിന് ജാമ്യം അനുവദിക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെടുകയായിരുന്നു.

1991 – 1996 കാലയളവിൽ ബിഹാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ ദുംക ട്രഷറിയിൽ നിന്ന് 3.5 കോടി രൂപ തട്ടിപ്പ് നടത്തിയതാണ് കേസ്. ഇതേ തുടർന്ന് ഏഴുവര്‍ഷത്തെ ജയിൽ ശിക്ഷയാണ്​ ലാലുവിന്​ ലഭിച്ചത്​. കഴിഞ്ഞ ഒക്​ടോബറിൽ ചൈബാസ ട്രഷറി കേസിൽ ലാലുവിന് ജാമ്യം ലഭിച്ചിരുന്നു.

Leave A Reply
error: Content is protected !!