ഉദ്യോഗാർത്ഥികളിൽ നിന്ന് പണം വാങ്ങിയത് സരിതയ്ക്ക് വേണ്ടിയാണെന്ന് അറസ്റ്റിലായ രതീഷ്

ഉദ്യോഗാർത്ഥികളിൽ നിന്ന് പണം വാങ്ങിയത് സരിതയ്ക്ക് വേണ്ടിയാണെന്ന് അറസ്റ്റിലായ രതീഷ്

തിരുവനന്തപുരം: സോളാർ കേസിലെ പ്രതി സരിത നായർക്ക് വേണ്ടിയാണ് ഉദ്യോഗാർത്ഥികളിൽ നിന്നും പണം വാങ്ങിയതെന്ന് ഇന്നലെ അറസ്റ്റിലായ ഒന്നാം പ്രതി രതീഷ് പൊലീസിന് മൊഴി നൽകി. ഇതോടെ സരിതയ്ക്ക് കുരുക്ക് മുറുകുകയാണ്.

പൊതുമേഖല സ്ഥാപനത്തിൽ ജോലി വാഗ്ദാനം ചെയ്ത ലക്ഷങ്ങള്‍ തട്ടിയെ കേസിലാണ് ഒന്നാം പ്രതിയും കുന്നത്തുനാട് ഗ്രാമപഞ്ചായത്ത് അംഗവുമായ രതീഷിനെ ഇന്നലെ വീട്ടിൽ നിന്നും നെയ്യാറ്റിൻകര സിഐ പി.ശ്രീകുമാറിൻറെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

രതീഷിൻറെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. കൂട്ടുപ്രതികളെ കുരുക്കുന്നതാണ് രതീഷിൻറെ മൊഴി. സരിതക്കുവേണ്ടിയാണ് സുഹൃത്തായ ഷാലു പാലിയോട് ഉദ്യോഗാർത്ഥികളിൽ നിന്നും പണം വാങ്ങാൻ ആവശ്യപ്പെട്ടതെന്നാണ് മൊഴി. ആറു പേരിൽ നിന്നും വാങ്ങിയ 25 ലക്ഷം രൂപ ഷാജുവിന് കൈമാറിയെന്നും ഷാജുവുമായി പല പ്രാവശ്യം സരിതയെ കണ്ടിട്ടുണ്ടെന്നും മൊഴിയിൽ പറയുന്നു.

Leave A Reply
error: Content is protected !!