ബംഗാളിൽ ഉച്ചവരെ 48 ശതമാനം പോളിംഗ് ; പ്രചാരണത്തിന് മോദിയും ഷായും

ബംഗാളിൽ ഉച്ചവരെ 48 ശതമാനം പോളിംഗ് ; പ്രചാരണത്തിന് മോദിയും ഷായും

കൊല്‍ക്കത്ത: ബംഗാളിൽ അഞ്ചാംഘട്ട വോട്ടെടുപ്പിൽ ഉച്ചവരെ 48 ശതമാനം പോളിംഗ് രേഖപ്പെടുത്തി . ചില സ്ഥലങ്ങളിലുണ്ടായ നേരിയ സംഘർഷം ഒഴിച്ചാൽ വോട്ടെടുപ്പ് സമാധാനപരമാണ്. പശ്ചിമബംഗാളിൽ ആറ് ജില്ലകളിലെ 45 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

അതേസമയം കമാർഹാട്ടിയിൽ ബിജെപി പോളിംഗ് ഏജന്‍റ് കുഴഞ്ഞു വീണു മരിച്ചു. സമയത്തിന് ചികിത്സ ഉറപ്പാക്കാൻ അധികൃതർക്ക് കഴിഞ്ഞില്ലെന്ന് ബിജെപി ആരോപിച്ചു. സംഭവത്തിൽ തെര .കമ്മീഷൻ റിപ്പോർട്ട് തേടി. പോളിംഗ് നടക്കുന്നതിനിടെ നദിയയിലും ജയ്പായിഗുഡിയിലും ബിജെപി തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി. കേന്ദ്രസേന പാർട്ടി അനുഭാവികളെ വോട്ടു ചെയ്യാൻ അനുവദിക്കാതെ തിരിച്ചയയ്ക്കുന്നു എന്ന് തൃണമൂൽ ആരോപിച്ചു.

അതെ സമയം നാലാംഘട്ട വോട്ടെടുപ്പിൽ കേന്ദ്ര സേനയുടെ വെടിവെപ്പിൽ മരിച്ചവരുടെ മൃതദ്ദേഹവുമായി പ്രതിഷേധ ജാഥ നടത്തണമെന്ന് മമത ബാനർജി ആവശ്യപ്പെടുന്നതിന്‍റെ ഓഡിയോ സന്ദേശം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് ഇക്കാര്യത്തിൽ പരാതി നൽകിയ ബിജെപി മമത ബാനർജിക്കെതിരെ നടപടി ആവശ്യപ്പെട്ടു.

എന്നാൽ ബംഗാളിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി ഓഡിയോ സന്ദേശം മമതയ്ക്കെതിരെ ആയുധമാക്കി. നാലുഘട്ടം കഴിഞ്ഞപ്പോഴേക്കും തൃണമൂൽ ചിന്നഭിന്നമായെന്നും മോദി പരിഹസിച്ചു .കഴിഞ്ഞ വോട്ടെടുപ്പിനിടെ വെടിപ്പിൽ മരിച്ചവരുടെ മൃതദ്ദേഹവുമായി രാഷ്ട്രീയം കളിക്കാൻ മമത ബാനർജി ശ്രമിച്ചു എന്ന് നരേന്ദ്ര മോദി ആരോപിച്ചു. കൊവിഡിൽ രാജ്യം വിറങ്ങലിച്ച് നിൽക്കുമ്പോൾ പ്രധാനമന്ത്രിയുടെ റാലികളും അമിത് ഷായുടെ റോഡ് ഷോകളും സംസ്ഥാനത്ത് തുടരാനാണ് ബിജെപിയുടെ തീരുമാനം.

Leave A Reply
error: Content is protected !!