ഓക്‌സിജന്‍ സിലിണ്ടറുകളുടെ വില 250 ൽ നിന്നും 900 ആയി ; 50000 മെട്രിക് ടണ്‍ മെഡിക്കല്‍ ഓക്‌സിജന്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്രo

ഓക്‌സിജന്‍ സിലിണ്ടറുകളുടെ വില 250 ൽ നിന്നും 900 ആയി ; 50000 മെട്രിക് ടണ്‍ മെഡിക്കല്‍ ഓക്‌സിജന്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്രo

കൊവിഡ് നിയന്ത്രണാതീതമാകുന്ന സാഹചര്യത്തിൽ രാജ്യത്ത് മെഡിക്കല്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാകുന്നു ..രോഗവ്യാപനം തീവ്രമായ സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ സിലിണ്ടറുകളുടെ വില മൂന്നിരട്ടിയായി വര്‍ധിച്ചു. മെഡിക്കല്‍ ഓക്‌സിജന്‍ ഉപയോഗം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വൻ തോതിൽ വര്‍ധിച്ചു. ഓക്‌സിജന്റെ ഉപഭോഗം പ്രതിദിനം 750 ടണ്ണില്‍ നിന്നും 2700 ടണ്‍ ആയാണ് വര്‍ധിച്ചിരിക്കുന്നത്. മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മെഡിക്കല്‍ ഓക്‌സിജന് കടുത്ത ക്ഷാമം നേരിടുന്നുണ്ട്.

അതെ സമയം മുംബൈയില്‍ ജംബോ ഓക്‌സിജന്‍ സിലിണ്ടറുകളുടെ വില 250 രൂപയില്‍ നിന്നും 900 ആയി ഉയര്‍ന്നു. മറ്റു സംസ്ഥാനങ്ങളിലും വില കൂടിയിട്ടുണ്ട് . ഈ പ്രതിസന്ധി ഘട്ടത്തിൽ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാനായി 50000 മെട്രിക് ടണ്‍ മെഡിക്കല്‍ ഓക്‌സിജന്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു.

മഹാരാഷ്ട്ര സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ച് ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ ക്രായോജെനിക് ടാങ്കറുകള്‍ ട്രെയിനുകളില്‍ കൊണ്ടുപോകാന്‍ തീരുമാനിച്ചു. അതെ സമയം റെംഡെസിവിര്‍, കൊവിഡ് വാക്‌സിന്‍ എന്നിവയ്ക്കും കടുത്ത ദൗര്‍ലഭ്യം നേരിടുന്നുണ്ട്.

Leave A Reply
error: Content is protected !!