ചെങ്കോട്ട ആക്രമണം ; ദീപ് സിദ്ദുവിന് ജാമ്യം

ചെങ്കോട്ട ആക്രമണം ; ദീപ് സിദ്ദുവിന് ജാമ്യം

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിലെ കർഷകരുടെ ട്രാക്​ടർ റാലിക്കിടെ ഡൽഹി ചെങ്കോട്ടയിൽ ആക്രമണം അഴിച്ച് വിട്ട കേസിലെ പ്രതിയും പഞ്ചാബി നടനുമായ ദീപ് സിദ്ദുവിന് ജാമ്യം. ഡൽഹി കോടതിയാണ് ജാമ്യം അനുവദിച്ചത്.

ജനുവരി 26ലെ റിപ്പബ്ലിക് ദിന ട്രാക്​ടർ റാലിയിൽ അക്രമ സംഭവങ്ങൾക്ക്​ പ്രേരിപ്പിച്ചുവെന്നാണ്​ ദീപ്​ സിദ്ദുവിനെതിരായ കുറ്റം. ദീപ്​ സിദ്ദുവും ഇഖ്​ബാൽ സിങ്ങും ചേർന്നാണ്​ കർഷകരെ ചെ​ങ്കോട്ടയിലേക്ക്​ നയിച്ചതെന്നാണ്​ ഡൽഹി ക്രൈം ബ്രാഞ്ച്​ കണ്ടെത്തിയത്.

റിപബ്ലിക്​ ദിനത്തിൽ കർഷകരുടെ ട്രാക്​ടർ റാലിക്കിടെ സിദ്ദുവിന്‍റെ നേതൃത്വത്തിൽ ഒരു സംഘം ചെ​ങ്കോട്ടയിലെത്തി പതാക ഉയർത്തുകയായിരുന്നു. ദീപ്​ സിദ്ദുവിന്‍റെ നേതൃത്വത്തിൽ കർഷക സമരം അട്ടിമറിക്കാൻ നടന്ന നീക്കത്തിന്‍റെ ഭാഗമാണെന്ന് ആരോപിച്ച് കർഷക സംഘടനകൾ പ്രതിഷേധം ഉയർത്തിയിരുന്നു ..

ഇതേ തുടർന്ന് ഒളിവിലായിരുന്ന ദീപ്​ സിദ്ദുവിനെ ഫെബ്രുവരി ഒമ്പതിനാണ് രാജസ്​ഥാനിലെ കർണാലിൽ നിന്ന്​ ഡൽഹി പൊലീസ്​ ​ അറസ്റ്റ്​ ചെയ്​തത്​. സിദ്ദുവിനെയും മറ്റു മൂന്നുപേരെയും കുറിച്ച്​ വിവരം നൽകുന്നവർക്ക്​​ ഒരു ലക്ഷം രൂപ പാതിതോഷികം പ്രഖ്യാപിച്ചിരുന്നു.

Leave A Reply
error: Content is protected !!