കൊവിഡ് പ്രതിരോധം ; കേന്ദ്രസർക്കാർ പരാജയപെട്ടെന്ന് ചിദംബരം ; ഇന്ന് കോൺഗ്രസ് യോഗം

കൊവിഡ് പ്രതിരോധം ; കേന്ദ്രസർക്കാർ പരാജയപെട്ടെന്ന് ചിദംബരം ; ഇന്ന് കോൺഗ്രസ് യോഗം

ഡൽഹി : രാജ്യത്തെ കൊവിഡ് പ്രതിസന്ധി ചർച്ച ചെയ്യാൻ കോൺഗ്രസ് പ്രവർത്തകസമിതി യോ​ഗം ചേരുന്നു .വീഡിയോ കോൺഫറൻസിലൂടെ നടക്കുന്ന യോ​ഗത്തിൽ കൊവിഡ് സംബന്ധിച്ച പ്രമേയം പാസാക്കുമെന്നാണ് വിവരം. സോണിയാ​ ​ഗാന്ധിയുടെ അധ്യക്ഷതയിലാണ് യോ​ഗം നടക്കുക . കൊവിഡ് മഹാമാരിയെ ഫലപ്രദമായി പ്രതിരോധിക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയമാണെന്ന് മുൻ ധനമന്ത്രി പി ചിദംബരം ആരോപിച്ചു .

കോവിഡ് രണ്ടാം തരം​ഗവും വ്യാപനവും മുൻകൂട്ടി കാണുന്നതിലും ജാഗ്രത പുലർത്തുന്നതിലും സർക്കാർ പരാജയപ്പെട്ടു. ആവശ്യത്തിന് തുക സർക്കാർ നീക്കിവെച്ചില്ല. നീക്കിവെച്ച തുക ചെലവാക്കിയതിനെ കുറിച്ച് ഒരുകണക്കും ഇല്ലെന്നും ചിദംബരം പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു .

രാജ്യത്ത് ഇന്ന് രണ്ടുലക്ഷത്തിലധികം പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത് .2,34,692 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥീ​രി​ക​രി​ച്ചത്. 24 മണിക്കൂറിനിടെ 1,341 പേര്‍ രോഗം ബാധിച്ച് മരിച്ചു. തുടർച്ചയായ മൂന്നാം ദിനമാണ് രാജ്യത്ത് രണ്ടു ലക്ഷത്തിലേറെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് .കൊവിഡ് കണക്കിലെടുത്ത് ഡൽഹിയിൽ വാരാന്ത്യ കർഫ്യൂ തുടങ്ങി. ഞായറാഴ്ച്ച അർധരാത്രി വരെയാണ് കർഫ്യൂ..

Leave A Reply
error: Content is protected !!