കർണാടക മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിക്ക് കൊവിഡ് പോസിറ്റീവ്

കർണാടക മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിക്ക് കൊവിഡ് പോസിറ്റീവ്

തെലങ്കാന: കർണാടക മുൻ മുഖ്യമന്ത്രിയും ജനതാദൾ (സെകുലർ) നേതാവുമായ എച്ച് ഡി കുമാരസ്വാമിക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യമറിയിച്ചത് .കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കം പുലർത്തിയവർ ഐസോലേഷനിൽ പ്രവേശിക്കണമെന്നും പരിശോധനക്ക് വിധേയരാകണമെന്നും അദ്ദേഹം ട്വീറ്റിൽ കുറിച്ചു .

അതെ സമയം കഴിഞ്ഞ ദിവസം കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പക്ക് രണ്ടാം തവണവും കൊവിഡ് ബാധ സ്ഥിരീകരിച്ചു. ബം​ഗളൂരുവിലെ മണിപ്പാൽ ഹോസ്പിറ്റലിൽ അദ്ദേഹം ചികിത്സിലാണ്.

2020 ഓ​ഗസ്റ്റിൽ യെദിയൂരപ്പക്ക് കൊവിഡ് ബാധിച്ചിരുന്നു. എന്നാൽ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രിയില്‍ ചികിത്സയിലാണെന്നും അദ്ദേഹം അറിയിച്ചു. വെള്ളിയാഴ്ച്ച നടത്തിയ കോവിഡ് പരിശോധനയിലാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ സ്വയം നിരീക്ഷത്തില്‍ പ്രവേശിക്കണമെന്നും അദ്ദേഹം സമൂഹ മാധ്യമത്തിലൂടെ ആവശ്യപ്പെട്ടു.

Leave A Reply
error: Content is protected !!