മുഹമ്മദ് റിസ്വാനെ അഭിനന്ദിച്ച് പാക് ക്യാപ്റ്റൻ ബാബർ അസം

മുഹമ്മദ് റിസ്വാനെ അഭിനന്ദിച്ച് പാക് ക്യാപ്റ്റൻ ബാബർ അസം

പാക്കിസ്ഥാൻ ഉപനായകൻ മുഹമ്മദ് റിസ്വാനെ അഭിനന്ദിച്ച് ക്യാപ്റ്റൻ ബാബർ അസം. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ട്വൻറി20യിൽ നോമ്പിൻ്റെ ക്ഷീണം വകവെയ്ക്കാതെ 38 ഓവർ ടീമിന് വേണ്ടി കളം നിറഞ്ഞ് കളിച്ചതിനാണ് അഭിനന്ദനം. മത്സരത്തിൽ 47 പന്തിൽ 73 റൺസുമായി റിസ്വാൻ പുറത്താകാതെ നിൽക്കുകയാണ്.താരത്തിനെക്കുറിച്ച് നായകൻ ബാബർ അസം പറഞ്ഞത് ഇങ്ങനെ:

‘റിസ്‌വാനൊപ്പമുള്ള കൂട്ടുകെട്ട് മികച്ചതായിരുന്നു.
ക്രിക്കറ്റിനോടുള്ള അദ്ദേഹത്തിന്‍റെ സമര്‍പ്പണം അംഗീകരിക്കപ്പെടേണ്ടതാണ്​. നോമ്പെടുക്കുമ്പോള്‍ കളിക്കുന്നത്​ തന്നെ ബുദ്ധിമുട്ടായ സാഹചര്യത്തിലാണ്​ അദ്ദേഹം ആദ്യ ഇന്നിംഗ്‌സിലുടനീളം വിക്കറ്റ് കീപ്പറുടെ ജോലി ചെയ്തശേഷം തൊട്ടുപിന്നാലെ 18 ഓവര്‍ തുടര്‍ച്ചയായി ബാറ്റു ചെയ്തത് “. നാല് പരമ്പരയുടെ മത്സരത്തിൽ പാക്കിസ്ഥാൻ 2 – 1ന് മുന്നിലാണ്.

Leave A Reply
error: Content is protected !!