പശ്ചിമ ബംഗാളിൽ അഞ്ചാംഘട്ട വോട്ടെടുപ്പിനിടെ തൃണമൂൽ – ബി.ജെ.പി സംഘർഷം

പശ്ചിമ ബംഗാളിൽ അഞ്ചാംഘട്ട വോട്ടെടുപ്പിനിടെ തൃണമൂൽ – ബി.ജെ.പി സംഘർഷം

നാദിയ: പശ്ചിമ ബംഗാളിൽ അഞ്ചാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ അക്രമ സംഭവങ്ങൾ അരങ്ങേറിയതായി റിപ്പോർട്ട്. ബംഗാളിലെ നാദിയ,സാൾട്ട് ലേക്ക്, നോർത്ത് 24 പർഗാനാസ് എന്നിവിടങ്ങളിലാണ് അക്രമ സംഭവങ്ങൾ നടന്നത്. വോട്ടെടുപ്പ് തുടങ്ങി ഒരു മണിക്കൂർ പിന്നിടുന്നതിനിടെയാണ് സംഘർഷം ആരംഭിച്ചത് .

നാദിയ ജില്ലയിലെ കല്യാണിയിലെ പോളിങ് ബൂത്തിലേക്ക് പോകുകയായിരുന്ന തൃണമൂൽ വോട്ടർമാരെ പുറത്തു നിന്നുള്ള 35 അംഗ ബി.ജെ.പി ഗുണ്ടകൾ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. ഇതാണ് തൃണമൂൽ-ബി.ജെ.പി സംഘർഷത്തിൽ കലാശിച്ചത്.

നദിയ, കിഴക്കൻ ബർദ്ദമാൻ, നോർത്ത് 24 പർഗാനാസ് ഡാർജിലിങ്, കലിംപോങ്, ജയ്പായിഗുഡി എന്നീ ആറു ജില്ലകളിലെ 45 നിയമസഭ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. സിലിഗുഡി മേയറും ഇടത് നേതാവുമായ അശോക് ഭട്ടാചാര്യ, മന്ത്രി ബ്രാത്യ ബസു, ബി.ജെ.പി നേതാവ് സമീക് ഭട്ടാചാര്യ എന്നിവരടക്കം 319 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.

അതെ സമയം നാലാംഘട്ട തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്രസേന നടത്തിയ വെടിവെപ്പിൽ നാലു പേർ മരിച്ച സാഹചര്യത്തിൽ കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുള്ളത്.

Leave A Reply
error: Content is protected !!