കോവിഡ്​ കർഫ്യൂ ലംഘനം ;​ നടുറോഡിൽ​ യുവതിയുടെ ഡാൻസ് വിഡിയോ വൈറൽ ; നടപടി

കോവിഡ്​ കർഫ്യൂ ലംഘനം ;​ നടുറോഡിൽ​ യുവതിയുടെ ഡാൻസ് വിഡിയോ വൈറൽ ; നടപടി

രാജ്​കോട്ട്​: കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി കർഫ്യൂ ലംഘിച്ച്​ നടു റോഡിൽ വെച്ച്​ ഡാൻസ്​ വിഡിയോ റെക്കോർഡ്​ ചെയ്​ത യുവതിക്കെതിരെ നടപടി. ഗുജറാത്തിലെ രാജ്​കോട്ടിലാണ്​ സംഭവം ​. ഇവന്‍റ്​ മാനേജ്​മെന്‍റ്​ ബിസിനസുകാരിയായ പായൽബ എന്ന പ്രിഷ റാത്തോഡിനെതിരെയാണ്​ (25) കോവിഡ്​ മാനദണ്ഡം ലംഘിച്ചതിന്​ സിറ്റി പൊലീസ്​ കേസെടുത്തത്​.

ഇംഗ്ലീഷ്​ ഗാനത്തിന്​ നൃത്തം വെച്ച് ​ യുവതി റെക്കോർഡ്​ ചെയ്​ത വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയും പിന്നാലെ സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയും ചെയ്തിരുന്നു .ഏപ്രിൽ 12ന്​ രാത്രി 11 മണിക്ക്​ മഹിള കോളജ്​ അണ്ടർപാസിന്​ സമീപത്തു വെച്ചാണ്​​ വിഡിയോ പകർത്തിയതെന്ന്​ പൊലീസ്​ വെളിപ്പെടുത്തുന്നു .
ഇൻസ്റ്റഗ്രാമിലാണ് യുവതി ​ വിഡിയോ ആദ്യമായി പങ്കുവെച്ചത്​. യുവതിയുടെ സമൂഹ മാധ്യമ അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ അത്തരത്തിലുള്ള നിരവധി വിഡിയോകളാണ്​ കണ്ടെത്തിയതെന്നും പൊലീസ്​ വ്യക്​തമാക്കുന്നു.

സംഭവത്തിൽ പോലീസ് നടിപടിയെടുത്തതോടെ തന്‍റെ പ്രവർത്തിയിൽ ക്ഷമ ചോദിച്ചുകൊണ്ട്​ പ്രിഷ റാത്തോഡ്​ മറ്റൊരു വിഡിയോ പോസ്റ്റ്​ ചെയ്​തിരുന്നു. തന്‍റെ തെറ്റ്​ മനസിലാക്കി ഡാൻസ്​ വിഡിയോ നീക്കം ചെയ്​തിട്ടുണ്ടെന്നും ചിലർ ചേർന്ന്​ അത്​ വൈറലാക്കുകയായിരുന്നുവെന്നും എല്ലാവരും സർക്കാരിന്‍റെ നിയമങ്ങൾ പാലിക്കണമെന്നും പ്രിഷ റാത്തോഡ്​ വിഡിയോയിൽ അറിയിച്ചു .

Leave A Reply
error: Content is protected !!