പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ജീവനക്കാരിയെ പീഡിപ്പിച്ചതായി പരാതി

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ജീവനക്കാരിയെ പീഡിപ്പിച്ചതായി പരാതി

പത്തനംതിട്ട: പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ജീവനക്കാരിയെ പീഡിപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ചിറ്റാര്‍ സ്വദേശി അനന്തരാജ്(30) നെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ജനറല്‍ ആശുപത്രിയില്‍ പാരാമെഡിക്കല്‍ ടെക്നിഷ്യനെ താല്‍ക്കാലിക ജീവനക്കാരനായ പ്രതി കടന്നു പിടിച്ച്‌ അപമാനിക്കുകയായിരുന്നു. പെൺക്കുട്ടിയും താല്‍ക്കാലിക ജീവനക്കാരിയാണ്.

പ്രതി ഡ്യൂട്ടി റൂമിലെത്തി പെണ്‍കുട്ടിയെ കടന്നു പിടിക്കുകയും അപമാനിക്കുകയും ചെയ്യുകയായിരുന്നു. രാത്രി ആയതിനാല്‍ ഡ്യൂട്ടി റൂമില്‍ വേറെ ആരും ഉണ്ടായിരുന്നില്ല. പെണ്‍കുട്ടി ബഹളം വച്ചതിനെ തുടര്‍ന്ന് ആശുപത്രി ജീവനക്കാന്‍ പൊലീസില്‍ വിവരം അറിയിച്ചു. രാത്രി തന്നെ ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

കഴിഞ്ഞ സെപ്റ്റംബറിലാണ് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ നിന്നും പന്തളത്തെ സിഎഫ്‌എല്‍ടിസിയിലേക്ക് കൊണ്ടു പോയ കോവിഡ് രോഗിയായ പെണ്‍കുട്ടിയെ ആറന്മുളയിലെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച്‌ ആംബുലന്‍സില്‍ പീഡിപ്പിച്ചത്. ഈ കേസില്‍ പ്രതി ഇപ്പോള്‍ ജയിലിലാണ്.

Leave A Reply
error: Content is protected !!