കെ എം ഷാജി എം എൽ എയ്‌ക്കെതിരായ കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘത്തെ വിപുലീകരിക്കാന്‍ ഒരുങ്ങുന്നു

കെ എം ഷാജി എം എൽ എയ്‌ക്കെതിരായ കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘത്തെ വിപുലീകരിക്കാന്‍ ഒരുങ്ങുന്നു

കോഴിക്കോട്: കെ എം ഷാജി എം എൽ എയ്‌ക്കെതിരായ കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘത്തെ വിപുലീകരിക്കാന്‍ തീരുമാനിച്ചു. നിരവധി രേഖകളും തെളിവുകളും കേസുമായി ബന്ധപ്പെട്ട് പരിശോധിക്കേണ്ടതിനാൽ ആണ് സംഘത്തെ വിപുലീകരിക്കുന്നത്. ഒരാഴ്ചത്തെ സമയമാണ് ഷാജിക്ക് കണ്ണൂരിലെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത 48 ലക്ഷം രൂപയുടെ ഒറിജിനല്‍ രേഖകള്‍ ഹാജരാക്കാന്‍ വിജിലന്‍സ് അനുവദിച്ചിട്ടുള്ളത്.

വിജിലന്‍സ് പരിശോധിക്കുന്നത് കെ.എം ഷാജി 2011ല്‍ നിയമസഭയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടതു മുതലുളള എല്ലാ വരവു ചെലവു കണക്കുകളുമാണ്. ഇത്രയും വർഷത്തെ കണക്കുകൾ പരിശോധിക്കാൻ കൂടുതൽ ആളുകൾ വേണമെന്നതിനാൽ ആണ് സംഘത്തെ വിപുലീകരിക്കാന്‍ തീരുമാനിച്ചത്. ഷാജിയുടെ സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലുമുളള സ്വത്ത് വകകള്‍, ബാങ്ക് ഇടപാടുകള്‍, എന്നിവയാണ് പരിശോധിക്കുന്നത്.

ഡിവൈഎസ്പി ജോണ്‍സണാണ് നിലവിൽ അന്വേഷണ ചുമതല. അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയിട്ടുളളത് കണ്ണൂരിലെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത 48 ലക്ഷം രൂപയും കോഴിക്കോട്ടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ 77രേഖകളും മാത്രമാണ്.

എന്നാൽ ആസൂത്രിതമായ വേട്ടയാടൽ ആണ് തനിക്കെതിരെ നടന്നതെന്നും വിജിലൻസിനെ ഉപയോഗിച്ച് മുഖ്യമന്ത്രി പക പോക്കുകയാണെന്നും റെയ്ഡ് നടന്നത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണെന്നും കെ.എം. ഷാജി പറഞ്ഞിരുന്നു. ഏപ്രിൽ 12ന് രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പരിശോധന രാത്രി 11.30 ഓടെയാണ് അവസാനിച്ചത്.ഷാജിയുടെ അഴീക്കോട്ടെ വീട്ടിൽ നിന്നാണ് പണം കണ്ടെത്തിയത്.

Leave A Reply
error: Content is protected !!