കോവാക്‌സിൻ ഉൽപാദനം ഇരട്ടിയാക്കും; കേന്ദ്രസർക്കാർ

കോവാക്‌സിൻ ഉൽപാദനം ഇരട്ടിയാക്കും; കേന്ദ്രസർക്കാർ

രാജ്യത്ത് കോവാക്‌സിൻ ഉൽപാദനം അടുത്ത രണ്ട് മാസത്തിനകം ഇരട്ടിയാക്കുമെന്ന് കേന്ദ്ര സർക്കാർ. മെയ്-ജൂൺ മാസം കൊണ്ട് ഉൽപാദനം ഇരട്ടിപ്പിക്കാനാണ് ലക്ഷ്യം വെക്കുന്നതെങ്കിൽ ജൂലൈ- ഓഗസ്‌റ്റ്‌ മാസങ്ങൾക്കുള്ളിൽ 6-7 മടങ്ങ് വരെ ഉൽപാദനം വർധിപ്പിക്കലാണ് ലക്ഷ്യം. സെപ്റ്റംബർ മാസത്തോടെ പ്രതിമാസം 10 കോടി ഡോസ് വാക്‌സിനാകും ഉൽപാദിപ്പിക്കുക.

ഭാരത് ബയോടെക്കിന്റെ ബെംഗളൂരുവിലെ സ്‌ഥാപനം, മുംബൈയിലെ ഹാഫ്‌കിൻ ബയോ ഫാർമസ്യൂട്ടിക്കൽ കോർപറേഷൻ, ഹൈദരാബാദിലെ ഇന്ത്യൻ ഇമ്മ്യൂണോളജിക്കൽസ് ലിമിറ്റഡ് എന്നിവയാകും വാക്‌സിൻ ഉൽപാദനം നടത്തുന്നത്.

Leave A Reply
error: Content is protected !!