ഐതിഹാസിക നേട്ടം കുറിച്ച മെസിയുടെ ബൂട്ടുകൾ ലേലത്തിന്, കുട്ടികളുടെ ചികിത്സക്കായി തുക വിനിയോഗിക്കും

ഐതിഹാസിക നേട്ടം കുറിച്ച മെസിയുടെ ബൂട്ടുകൾ ലേലത്തിന്, കുട്ടികളുടെ ചികിത്സക്കായി തുക വിനിയോഗിക്കും

ഒരു ക്ലബിനായി ഏറ്റവുമധികം ഗോളുകൾ നേടിയ താരമെന്ന നേട്ടം സ്വന്തമാക്കിയ ബാഴ്‌സലോണ നായകൻ ലയണൽ മെസി ആ സമയത്ത് ഉപയോഗിച്ച ബൂട്ടുകൾ ലേലം ചെയ്യാനൊരുങ്ങുന്നു. ബാഴ്‌സലോണക്ക് വേണ്ടി 644 ഗോളുകൾ നേടിയാണ് മെസി ഒരു ക്ലബിനു വേണ്ടി ഏറ്റവുമധികം ഗോളുകൾ നേടിയ താരമെന്ന റെക്കോർഡ് സ്വന്തം പേരിലെഴുതി ചേർത്തത്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു വേണ്ടിയാണ് അർജന്റീനിയൻ താരം തന്റെ ബൂട്ടുകൾ ലേലം ചെയ്യാൻ നൽകുന്നത്.

നേരത്തെ തന്നെ മെസി താൻ റെക്കോർഡ് നേട്ടം കുറിച്ച ബൂട്ടുകൾ കാറ്റലോണിയയിലെ നാഷണൽ ആർട്ട് മ്യൂസിയത്തിന് സംഭാവനയായി നൽകിയിരുന്നു. അവരാണ് ബാഴ്‌സലോണയിലുള്ള വാൾ ഹെബ്രോൺ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിന്റെ ആർട്സ് ആൻഡ് ഹെൽത്ത് പ്രോജെക്ടിന്റെ സഹായത്തിനു വേണ്ടി ബൂട്ടുകൾ ലേലം ചെയ്യാൻ തായ്യാറെടുക്കുന്നത്.

Leave A Reply
error: Content is protected !!