ടോപ് ഫോറിനായുള്ള പോരാട്ടം അവസാന മിനിറ്റ് വരെ ഉണ്ടാവുമെന്ന് മൗറിനോ

ടോപ് ഫോറിനായുള്ള പോരാട്ടം അവസാന മിനിറ്റ് വരെ ഉണ്ടാവുമെന്ന് മൗറിനോ

പ്രീമിയർ ലീഗിൽ അടുത്ത വർഷത്തെ ചാമ്പ്യൻസ് ലീഗിനായുള്ള പോരാട്ടം പ്രീമിയർ ലീഗിന്റെ അവസാന മിനിറ്റ് വരെ ഉണ്ടാവുമെന്ന് ടോട്ടൻഹാം പരിശീലകൻ ജോസെ മൗറിനോ. പ്രീമിയർ ലീഗിൽ ടോപ് ഫോർ യോഗ്യതക്കായി പോരാടുന്ന എവർട്ടണെ നേരിടാനിരിക്കെയാണ് ടോട്ടൻഹാം പരിശീലകന്റെ പ്രതികരണം.

എവർട്ടണെതിരെയുള്ള മത്സരത്തിൽ ജയിച്ചാലും തോറ്റാലും അവസാന ദിവസം മാത്രമാവും പ്രീമിയർ ലീഗിലെ ടോപ് ഫോർ തീരുമാനിക്കപ്പെടുകയെന്നും മൗറിനോ പറഞ്ഞു. ചാമ്പ്യൻസ് ലീഗ് യോഗ്യതക്കായി ഒരുപാട് ടീമുകൾ മത്സരിക്കുന്നുണ്ടെന്നും കഴിഞ്ഞ സീസണിലെ പോലെ അവസാന ദിവസമാവും ടോപ് ഫോർ തീരുമാനിക്കപ്പെടുകയെന്നും മൗറിനോ പറഞ്ഞു.

നിലവിൽ പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനത്തുള്ള ലെസ്റ്റർ സിറ്റിയും എട്ടാം സ്ഥാനത്തുള്ള എവർട്ടണും തമ്മിൽ 8 പോയിന്റിന്റെ വിത്യാസം മാത്രമാണ് ഉള്ളത്. അത്കൊണ്ട് തന്നെ പ്രീമിയർ ലീഗിന്റെ അവസാന മത്സരങ്ങൾ കൂടുതൽ ആവേശകരമാവുമെന്നാണ് കരുതപ്പെടുന്നത്.

Leave A Reply
error: Content is protected !!