തമിഴ്​ നടൻ വിവേക് അന്തരിച്ചു

തമിഴ്​ നടൻ വിവേക് അന്തരിച്ചു

ചെന്നൈ: തമിഴ്‌നടൻ വിവേക്(59) അന്തരിച്ചു. ഹൃദയാഘാതത്തത്തെുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു മരണം.

വെള്ളിയാഴ്​ച രാവിലെ പത്തര മണിയോടെ ചെന്നൈ സാലിഗ്രാമിലെ വസതിയിൽ കുടുംബാംഗങ്ങളുമായി സംസാരിച്ചുകൊണ്ടിരിക്കെ നെഞ്ചുവേദനയും ശ്വാസതടസ്സവും അനുഭവപ്പെടുകയായിരുന്നു. അബോധാവസ്​ഥയിലായിരുന്ന വിവേകിനെ ​ ഭാര്യയും മകളും വടപളനിയിലെ​ ആശുപത്രിയിലെത്തിക്കുകയായിരുന്നു

ഹൃദയത്തിലെ ഇടത്​ രക്തക്കുഴലിലുണ്ടായിരുന്ന തടസ്സം ആൻജിയോപ്ലാസ്​റ്റി വഴി നീക്കി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ​​. ആരോഗ്യനില അതി ഗുരുതരമാണെന്നും അടുത്ത 24 മണിക്കൂർ നിർണായകമാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കുകയും . അതിനിടെ വിവേകിനുണ്ടായ ഹൃദയാഘാതത്തിന്​ കോവിഡ്​ വാക്​സിൻ കുത്തിവെപ്പുമായി ബന്ധമില്ലെന്നും പരിശോധനയിൽ നെഗറ്റിവാണ്​ ഫലമെന്നും തമിഴ്​നാട്​ ആരോഗ്യവകുപ്പ്​ സെക്രട്ടറി ഡോ. ജെ. രാധാകൃഷ്​ണൻ അറിയിച്ചു.

59കാരനായ വിവേക്​ വ്യാഴാഴ്​ച ഒാമന്തൂരിലെ ഗവ. ആശുപത്രിയിൽ കോവിഡ്​ വാക്​സിൻ ആദ്യ ഡോസ്​ കുത്തിവെപ്പെടുത്തിരുന്നു. പരിസ്​ഥിതി, വൃക്ഷത്തൈ നട്ടുവളർത്തൽ, എയ്​ഡ്​സ്​, കോവിഡ്​ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട്​ ബോധവത്​കരണ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.

Leave A Reply
error: Content is protected !!