ദുബായിൽ നിന്നെത്തിയ യാത്രക്കാരനെ കരിപ്പൂരിൽ നിന്ന് അജ്ഞാതസംഘം തട്ടികൊണ്ടുപോയി

ദുബായിൽ നിന്നെത്തിയ യാത്രക്കാരനെ കരിപ്പൂരിൽ നിന്ന് അജ്ഞാതസംഘം തട്ടികൊണ്ടുപോയി

മലപ്പുറം: ദുബൈയിൽ നിന്നെത്തിയ യാത്രക്കാരനെ കരിപ്പൂരിൽ നിന്ന് അജ്ഞാതസംഘം തട്ടികൊണ്ടുപോയതായി പരാതി. ദുബായിൽ നിന്നെത്തിയ കരുവാരക്കുണ്ട് സ്വദേശിയെയാണ് തട്ടികൊണ്ടുപോയത്. കഴിഞ്ഞ ദിവസം പുലർച്ചെ 5.45 നാണ് സംഭവം.

എയർപോർട്ടിൽ നിന്ന് ടാക്‌സിയിൽ നാട്ടിലേക്ക് പോകവേ ആണ് ഇയാളെ തട്ടികൊണ്ടുപോയത് . അഞ്ചംഗ സംഘം ആണ് ഇയാളെ തട്ടികൊണ്ടുപോയത്. മ്റ്റൊരു വാഹനത്തിൽ പിന്തുടർന്നെത്തിയ ഇവർ ഉണ്ണിയാൽ പറമ്പിൽവച്ചാണ് ബലമായി പിടിച്ചിറക്കി തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോകലിന് പിന്നിൽ സ്വർണക്കടത്ത് സംഘമാണെന്ന് സൂചനയുണ്ട്. സംഭവം കരിപ്പൂർ പൊലീസിൽ അറിയിക്കുന്നത് ടാക്‌സി ഡ്രൈവറാണ്.

Leave A Reply
error: Content is protected !!