പൃഥ്വിരാജ് ചിത്രം കുരുതിയുടെ റിലീസ് തീയതി പുറത്തുവിട്ടു

പൃഥ്വിരാജ് ചിത്രം കുരുതിയുടെ റിലീസ് തീയതി പുറത്തുവിട്ടു

പൃഥ്വിരാജ് നായകനാവുന്ന പുതിയ ചിത്രം ‘കുരുതി’യുടെ റിലീസ് തീയതി പുറത്തുവിട്ടു. ചിത്രം തീയറ്ററിൽ മെയ് 13ന് പ്രദർശനത്തിന് എത്തും. ‘കോഫി ബ്ലൂം’ എന്ന ബോളിവുഡ് ചിത്രം ഒരുക്കിയ മനു വാര്യര്‍ മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുരുതി’.

അനീഷ് പല്യാല്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ്. സംഗീതം ജേക്സ് ബിജോയ്. എഡിറ്റിംഗ് അഖിലേഷ് മോഹന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഇര്‍ഷാദ് പരാരി. ‘കുരുതി’- ‘കൊല്ലും എന്ന വാക്ക്. കാക്കും എന്ന പ്രതിജ്ഞ! എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ എത്തിയത്. സോഷ്യോ പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം നിര്‍മ്മിക്കുന്നതും പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്.

റോഷന്‍ മാത്യു, മണികണ്ഠന്‍ ആര്‍ ആചാരി, മുരളി ഗോപി, നവാസ് വള്ളിക്കുന്ന്, ഷൈന്‍ ടോം ചാക്കോ, നസ്‌ലെന്‍, സാഗര്‍ സൂര്യ, മാമുക്കോയ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.

Leave A Reply
error: Content is protected !!