നെ​ടു​മ്പാ​ശേ​രി വിമാനത്താവളത്തിൽ നിന്ന് വ​ൻ സ്വ​ർ​ണ വേ​ട്ട

നെ​ടു​മ്പാ​ശേ​രി വിമാനത്താവളത്തിൽ നിന്ന് വ​ൻ സ്വ​ർ​ണ വേ​ട്ട

കൊ​ച്ചി: വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചുള്ള സ്വർണ വേട്ട സംസ്ഥാനത്ത് പതിവാകുന്നു. ഇന്ന് നെ​ടു​മ്പാ​ശേ​രി വിമാനത്താവളത്തിൽ നിന്ന് വ​ൻ സ്വ​ർ​ണ വേ​ട്ടയാണ് നടന്നത്. 2.5 കി​ലോ സ്വ​ർ​ണം ആണ് പിടികൂടിയത്.

സ്വർണം കു​ഴ​മ്പ് രൂ​പ​ത്തി​ലാ​ക്കി​യ നിലയിൽ ആണ് പിടികൂടിയത്. സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത് വി​മാ​ന​ജീ​വ​ന​ക്കാ​ര​നി​ൽ​നി​ന്നു​മാ​ണ്. സംഭവത്തിൽ പാ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​യ വി​മാ​ന ജീ​വ​ന​ക്കാ​ര​നെ അ​റ​സ്റ്റ് ചെ​യ്തു.

Leave A Reply
error: Content is protected !!