പാനൂര്‍ മൻസൂർ വധക്കേസിലെ മുഖ്യപ്രതി കോടതിയിൽ കീഴടങ്ങി

പാനൂര്‍ മൻസൂർ വധക്കേസിലെ മുഖ്യപ്രതി കോടതിയിൽ കീഴടങ്ങി

കണ്ണൂർ: പാനൂര്‍ മൻസൂർ വധക്കേസിലെ മുഖ്യപ്രതി കോടതിയിൽ കീഴടങ്ങി. മുഖ്യപ്രതി സുഹൈൽ ആണ് തലശ്ശേരി കോടതിയിൽ കീഴടങ്ങിയത്. ഇയാൾ കേസിലെ അഞ്ചാം പ്രതിയായ ഡിവൈഎഫ്ഐ നേതവാണ്. ഫേസ്ബുക് പോസ്റ്റ് ഇട്ടതിന് ശേഷം ആണ് ഇയാൾ കോടതിയിൽ എത്തി കീഴടങ്ങിയത്.

നിയമ വ്യവസ്ഥയ്ക്ക് മുന്നിലേക്ക് വരികയാണെന്നും മൻസൂർ കൊലപാതകത്തിൽ പങ്കില്ലെന്നും കള്ളക്കേസിൽ കുടുക്കിയതാണെന്നും സുഹൈൽ ഫേസ്ബുക്കിൽ കുറിച്ചു. നുണ പരിശോധനയ്ക്ക് തയാറാണെന്നും ആക്രമണം സൂചിപ്പിച്ച് വോട്ടെടുപ്പ് ദിനം വാട്സാപ്പ് പോസ്റ്റിട്ടത് വികാരപ്രകടനം മാത്രമാണെന്നും സുഹൈൽ പറഞ്ഞു. സുഹൈലിനെ കോടതി റിമാൻഡ് ചെയ്തു.

മൻസൂറിൻ്റെ കുടുംബത്തിൻ്റെ പരാതി സുഹൈലിൻ്റെ നേതൃത്വത്തിൽ ആക്രമണം നടത്തി എന്നാണ്. എന്നാൽ വളരെ അടുത്ത ബന്ധം മൻസൂറുമായി ഉള്ള ആളായിരുന്നു താനെന്നാണ് സുഹൈൽ പറയുന്നത്.

Leave A Reply
error: Content is protected !!