സിനിമ പ്രേമികൾക്ക് ഓഫറുമായി ആമസോൺ

സിനിമ പ്രേമികൾക്ക് ഓഫറുമായി ആമസോൺ

സിനിമ പ്രേക്ഷകർക്ക് വലിയ ഓഫറുകളുമായി ആമസോൺ പ്രൈംസ്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.
ആമസോൺ പ്രൈംവീഡിയോസിൽ മാത്രമായി സ്ട്രീം ചെയ്യുന്ന അഞ്ച് ദക്ഷിണേന്ത്യൻ സിനിമകൾ പ്രത്യേകമായി തിരഞ്ഞെടുത്ത് നൽകുമെന്നാണ് ആമസോൺ പറയുന്നത്.ഒ.ടി.ടിയിൽ എന്തെങ്കിലും കാണാൻ തിരയുന്നവർക്കാണ് ഇത്തരത്തിലൊരു സൗകര്യം നൽകുന്നത്.

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മലയാളം ക്രൈം ത്രില്ലർ ചിത്രം ജോജി, തെലുങ്ക് നാടകകോമഡി ചിത്രമായ ജതി രത്നാലു, ദി പ്രീസ്റ്റ്,അൻബിർകിനിയാൽ, യുവ രത്ന എന്നീ ചിത്രങ്ങളെയാണ് ആമസോൺ പരിചയപ്പെടുത്തുന്നത്. കൊവിഡ് മഹാമാരിക്കിടയിൽ ജനങ്ങൾക്ക് വീട്ടിലിരുന്ന് കണ്ടാസ്വദിക്കാനാണ് ഈ അഞ്ച് ചിത്രങ്ങളും പ്രൈം വീഡിയോ പരിചയപ്പെടുത്തുന്നത്.

Leave A Reply
error: Content is protected !!