അഭിമന്യു വധക്കേസില്‍ ഒരാള്‍ കൂടി പിടിയില്‍

അഭിമന്യു വധക്കേസില്‍ ഒരാള്‍ കൂടി പിടിയില്‍

ആലപ്പുഴ: അഭിമന്യു വധക്കേസില്‍ ഒരാള്‍ കൂടി പിടിയില്‍. വള്ളികുന്നം സ്വദേശി വിഷ്ണുവാണ് കസ്റ്റഡിയിലായത്. കേസിലെ മുഖ്യപ്രതിയായ സജയ് ജിത്ത് ഇന്ന് രാവിലെ പോലീസില്‍ കീഴടങ്ങിയിരുന്നു.

കൊലപാതകത്തില്‍ പങ്കെടുത്ത പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത് വിഷ്ണു ആണെന്ന് പോലീസ് പറഞ്ഞു.

കേസിലെ മറ്റ് പ്രതികളെ കൂടി പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അതേസമയം കൊച്ചി പാലാരിവട്ടം സ്റ്റേഷനിലെത്തി കീഴടങ്ങിയ സജയ് ജിത്തിനെ അരൂര്‍ പൊലീസിന് കൈമാറി.

ഏപ്രിൽ 14 നാണ് പടയണിവെട്ടം ക്ഷേത്രത്തില്‍ ഉത്സവം കാണാനെത്തിയ വള്ളികുന്നം സ്വദേശിയായ 15 കാരൻ അഭിമന്യു കുത്തേറ്റ് മരിച്ചത്. ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ സജയ് ജിത്തിന്റെ നേതൃത്വത്തിലുള്ളസംഘമാണ് അക്രമം നടത്തിയതെന്നു പോലീസ് പറയുന്നു.

Leave A Reply
error: Content is protected !!