ക​ള്ള​നോ​ട്ട് അ​ച്ച​ടി​: യു​വാ​വ് അ​റ​സ്​​റ്റി​​ൽ

ക​ള്ള​നോ​ട്ട് അ​ച്ച​ടി​: യു​വാ​വ് അ​റ​സ്​​റ്റി​​ൽ

മാ​രാ​രി​ക്കു​ളം: ക​ള്ള​നോ​ട്ട് അ​ച്ച​ടി​ച്ച് ത​ട്ടി​പ്പു​ന​ട​ത്തി​യ യു​വാ​വ് അ​റ​സ്​​റ്റി​​ൽ. ആ​ര്യാ​ട് പ​ഞ്ചാ​യ​ത്ത്‌ ഒ​ന്നാം വാ​ർ​ഡ് പാ​തി​ര​പ്പ​ള്ളി ‌തൈ​പ്പ​റ​മ്പി​ൽ ര​തീ​ഷാ​ണ്​ (38) പി​ടി​യി​ലാ​യ​ത്.

ലോ​ട്ട​റി വി​ൽ​പ​ന​ക്കാ​ർ​ക്ക് ക​ള്ള​നോ​ട്ട് ന​ൽ​കി​യാ​ണ്​ ത​ട്ടി​പ്പ്​ ന​ട​ത്തി​യി​രു​ന്ന​ത്.  ഇ​യാ​ളി​ൽ​നി​ന്ന്​ 200 രൂ​പ​യു​ടെ ക​ള്ള​നോ​ട്ടു​ക​ളും പ്രി​ൻ​റ​ർ അ​ട​ക്ക​മു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു.

വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 200 രൂ​പ​യു​ടെ ര​ണ്ടു​ഭാ​ഗം പ്രി​ൻ​റ്​ ചെ​യ്​​ത ര​ണ്ടു​പേ​പ്പ​റും ഒ​രു​ഭാ​ഗം പൂ​ർ​ത്തി​യാ​യ ഒ​രു​പേ​പ്പ​റും ക​ണ്ടെ​ടു​ത്തു. ക​ള്ള​നോ​ട്ട് അ​ച്ച​ടി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ക​മ്പ്യൂ​ട്ട​ർ, പ്രി​ൻ​റ​ർ, മു​റി​ച്ചു​വെ​ച്ച പേ​പ്പ​ർ എ​ന്നി​വ​യും പി​ടി​​ച്ചെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

 

Leave A Reply
error: Content is protected !!