ജിബൂട്ടിയുടെ മ്യൂസിക് ലോഞ്ച് കൊച്ചിയിൽ നടന്നു

ജിബൂട്ടിയുടെ മ്യൂസിക് ലോഞ്ച് കൊച്ചിയിൽ നടന്നു

എസ്.ജെ സിനു സംവിധാനം ചെയ്യുന്ന ‘ജിബൂട്ടി’യുടെ മ്യൂസിക് ലോഞ്ചിംഗ് കൊച്ചി മെറിഡിയനിൽ നടന്നു. അമിത് ചക്കാലയ്ക്കൽ നായകനാകുന്ന ചിത്രം, ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിലാണ് നിർമ്മിക്കുന്നത്. പ്രണയത്തിനും, ആക്ഷനും പ്രാധാന്യം നൽകുന്ന ചിത്രമാണിത്. സണ്ണിവെയ്ൻ, മേജർ രവി എന്നിവർ ചേർന്നാണ് ലോഞ്ചിംഗ് നിർവ്വഹിച്ചത്. സംവിധായകൻ ദിലീഷ് പോത്തൻ, ജേക്കബ് ഗ്രിഗറി, ബിജു സോപാനം തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഇതോടൊപ്പം ബ്ലൂഹിൽ ഫിലിംസിൻ്റെയും, ബ്ലൂഹിൽ മ്യൂസിക്‌ കമ്പനിയുടെയും ലോഗോ പ്രകാശനം നിർമ്മാതാവ് ഗുഡ് വിൽ ജോബി ജോർജ് നിർവ്വഹിച്ചു.
മലയാളി വ്യവസായി ജോബി സാം നിർമ്മിക്കുന്ന ജിബൂട്ടിയുടെ, തിരക്കഥ അഫ്സൽ അബ്ദുൾ ലത്തീഫും, സംവിധായകൻ എസ്.ജെ സിനുവും ചേർന്നാണ്.

Leave A Reply
error: Content is protected !!