പിതാവിന്‍റെ പീഡനത്തിൽ നിന്ന്​ രക്ഷപെ​ട്ട 15 കാരിക്ക് വീണ്ടും പീഡനം

പിതാവിന്‍റെ പീഡനത്തിൽ നിന്ന്​ രക്ഷപെ​ട്ട 15 കാരിക്ക് വീണ്ടും പീഡനം

ന്യൂഡൽഹി: പിതാവിന്‍റെ പീഡനത്തിൽ നിന്ന്​ രക്ഷപ്പെ​ട്ടെത്തിയ 15കാരിയെ ക്രൂര ബലാത്സംഗത്തിന്​ വിധേയമാക്കി അമ്മാവന്‍റെ സുഹൃത്ത്​. 28 ദിവസത്തോളമാണ്​ പെൺകുട്ടിയെ തടവിലാക്കി ബലാത്സംഗം ചെയ്​തത്​. രാജസ്​ഥാനിലെ ജോധ്​പുരിലാണ്​ സംഭവം. സംഭവത്തിൽ പിതാവ് അറസ്റ്റിലായി .

പെൺകുട്ടി​യുടെ മുത്തച്ഛൻ പരാതിയുമായി പൊലീസ്​ സ്​റ്റേഷനിലെത്തിയതോടെയാണ്​ ക്രൂരകൃത്യം വെളിച്ചത്തായത്. പെൺകുട്ടിയെ മെഡിക്കൽ പരിശോധനക്ക്​ ശേഷം കൗൺസലിങിന്​ വിധേയമാക്കിയതോടെ സംഭവം വിശദമാക്കി . 13ാം വയസുമുതൽ പിതാവ്​ ബലാത്സംഗം ചെയ്​തിരുന്നതായി പെൺകുട്ടി മൊഴി നൽകി.

പെൺകുട്ടിയുടെ മാതാവിനെ പിതാവിന്​ സംശയമായിരുന്നു. 15 കാരി തന്‍റെ മകളല്ലെന്നായിരുന്നു ഇയാളുടെ ​ആരോപണം. തുടർന്ന്​ രണ്ടുവർഷത്തോളം ഇയാൾ കുട്ടിയെ ബലാത്സംഗം ചെയ്​തു. പെൺകുട്ടി​യെ പിതാവ്​ ഉപദ്രവിക്കുന്ന വിവരം മുത്തച്ഛൻ മനസിലാക്കിയതോടെ ഗ്രാമത്തി​ലെ മറ്റൊരു വീട്ടിലേക്ക്​ മാറ്റിത്താമസിപ്പിക്കുകയായിരുന്നു.

അതെ സമയം ​ പെൺകുട്ടിയുടെ അമ്മാവൻ മറ്റൊരാളെ​ പെൺകുട്ടിയെ താമസിപ്പിച്ചിരുന്ന സ്​ഥലത്തേക്ക്​ അയക്കുകയും പെൺകുട്ടിയെ പീഡിപ്പിക്കാൻ അനുവാദം നൽകുകയുമായിരുന്നു. അതിക്രമത്തിനിടെ അവിടെ നിന്ന്​ രക്ഷ​പെട്ട പെൺകുട്ടി പിന്നീട്​ മുത്തച്ഛന്‍റെ വീട്ടിൽ അഭയം പ്രാപിക്കുകയായിരുന്നു. അമ്മാവനും ഭാര്യക്കും മുത്തച്ഛനും മു​ത്തശ്ശി​ക്കുമൊപ്പമായിരുന്നു താമസം.

അമ്മാവനും ഭാര്യയും ഉപദ്രവിച്ചിരുന്നെങ്കിലും വൃദ്ധദമ്പതികളുടെ പിന്തുണയോടെയാണ്​ അവിടെ കഴി ഞ്ഞിരുന്നത്​. തുടന്ന് അവിടെയെത്തി പിതാവ്​ വീണ്ടും ​കുട്ടിയെ ഉപദ്രവിച്ചു. ഇതോടെയാണ്​ പെൺകുട്ടിയെയും കൂട്ടി മുത്തച്ഛൻ പൊലീസ്​ സ്​റ്റേഷനിലെത്തിയത്​. പരാതിയിൽ പിതാവ് അറസ്റ്റിലായതായും പെൺകുട്ടി ചികിത്സയിൽ കഴിയുകയാണെന്നും ബോറാനഡ എ.സി.പി മൻകിലാൽ റാത്തോഡ്​ വ്യക്തമാക്കി .

Leave A Reply
error: Content is protected !!