കോഴിക്കൂട്ടില്‍ നിന്ന് 9.5 കി ഗ്രാം കഞ്ചാവ് പിടികൂടി

കോഴിക്കൂട്ടില്‍ നിന്ന് 9.5 കി ഗ്രാം കഞ്ചാവ് പിടികൂടി

കാസര്‍കോട്: മധൂര്‍ പഞ്ചായത്ത് പരിധിയിലെ അബ്ദുര്‍ റഹ്‌മാന്റെ വീടിന് സമീപത്തെ കോഴിക്കൂട്ടില്‍ നിന്ന് 9.5 കി ഗ്രാം കഞ്ചാവ് കണ്ടെടുത്തു.

രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ്  പിടികൂടിയത്. ഇയാളെ എക്സൈസ് അറസ്റ്റ് ചെയ്‌തു.
പ്രതി മയക്കുമരുന്ന് കേസില്‍ പ്രതിയായിരുന്നുവെന്നും ആന്ധ്രപ്രദേശില്‍ നിന്നും കഞ്ചാവ് കൊണ്ടുവന്ന് നാട്ടില്‍ ചില്ലറ വില്പന നടത്തുന്ന ആളാണെന്നും പൊലീസ് അറിയിച്ചു.

കാസര്‍കോട് സര്‍കിള്‍ ഇന്‍സ്പെക്ടര്‍ ജോയി ജോസഫ്, പ്രിവന്റീവ് ഓഫീസര്‍മാരായ സുരേഷ് സി കെ വി, സിഇഒ നൗശാദ്, പി ഒ മാരായ രാജന്‍, ബിജോയി സുധീന്ദ്രന്‍, സിഇഒമാരായ മോഹന്‍കുമാര്‍, കബീര്‍, കുമ്ബള റെയ്ഞ്ചിലെ മെയ് മോള്‍ ജോണ്‍ എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

Leave A Reply
error: Content is protected !!