15കാരിയായ മകളെ പീഡിപ്പിച്ചു ; പാസ്റ്ററിനും സഹോദരി ഭര്‍ത്താവിനുമെതിരെ ഗായിക പരാതി നല്‍കി

15കാരിയായ മകളെ പീഡിപ്പിച്ചു ; പാസ്റ്ററിനും സഹോദരി ഭര്‍ത്താവിനുമെതിരെ ഗായിക പരാതി നല്‍കി

ചെന്നൈ: മകളെ പീഡിപ്പിച്ചെന്നാരോപിച്ച് സഹോദരി ഭര്‍ത്താവിനെതിരേയും പാസ്റ്ററിനെതിരേയും ഗായിക പരാതി നല്‍കി. കില്‍പ്പുക്ക് വനിതാ പോലീസ് സ്‌റ്റേഷനിലാണ് ഗായിക പരാതിപ്പെട്ടത് .ചെന്നെയിലാണ് സംഭവം .

ഗായികയുടെ സഹോദരിക്കൊപ്പമാണ് 15 വയസ്സുള്ള മകള്‍ താമസിച്ചിരുന്നത്. അവിടെ വച്ചാണ് പെണ്‍കുട്ടി പീഡനത്തിന് വിധേയയായത് . അതെ സമയം സഹോദരി പീഡനത്തിന് കൂട്ടുനിന്നുവെന്നും ഗായിക പരാതിയില്‍ ആരോപിക്കുന്നു . ഇവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.

ഹൈദരാബാദിലാണ് ഗായികയിപ്പോള്‍ താമസിക്കുന്നത്. ചെന്നൈയില്‍ നിന്ന് ഹൈദരാബാദിലെക്ക് വന്നപ്പോഴാണ് കുട്ടി പീഡന വിവരം തുറന്ന് പറയുന്നത്. തുടര്‍ന്ന് ഗായിക ചെന്നൈയിലെത്തി പരാതിപ്പെടുകയായിരുന്നു.

Leave A Reply
error: Content is protected !!