ബംഗ്ലാദേശിൽ ഹിന്ദു വീടുകൾക്കും ക്ഷേത്രത്തിനും നേരെ ആക്രമണം

ബംഗ്ലാദേശിൽ ഹിന്ദു വീടുകൾക്കും ക്ഷേത്രത്തിനും നേരെ ആക്രമണം

ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു സമൂഹത്തിന് നേരെ ആക്രമണം. നിരവധി വീടുകളും ക്ഷേത്രവും അക്രമി സംഘം അടിച്ച് തകർത്തു. സത്ക്രിയ ജില്ലയിലെ ഫുൽടാല ഗ്രാമത്തിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയോടെ ഒരു സംഘം ആളുകൾ വീടുകൾ കയറി ആക്രമണം നടത്തുകയായിരുന്നു.

എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ കുട്ടിയെ ഒരാൾ നിരന്തരമായി ശല്യം ചെയ്തിരുന്നു. ജതിൻ ബൗല്യ എന്നയാളുടെ കുട്ടിയെയാണ് യുവാവ് ഉപദ്രവിച്ചത്. തുടർന്ന് ചൊവ്വാഴ്ച രാത്രി ഇവർ വീട്ടിൽ കയറി ആക്രമണം നടത്തുകായിരുന്നെന്ന് കുട്ടിയുടെ അച്ഛൻ പറഞ്ഞു.സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകാണ്.

Leave A Reply
error: Content is protected !!