പീരുമേട്ടില്‍ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു

പീരുമേട്ടില്‍ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു

പീരുമേട്ടില്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി. ചാരായം വാറ്റി വില്‍ക്കുന്നതിനായി പാകപ്പെടുത്തി വച്ചിരുന്ന 220 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തത്.

പീരുമേട് കൂട്ടക്കല്ല് സ്വദേശി യോഹന്നാന്റെ വീടിന്റെ പുരയിടത്തില്‍ നിന്നും ഇവ ലഭിച്ചത്. സംഭവത്തില്‍ എക്‌സൈസ് കേസെടുത്തു.

പീരുമേട് എക്സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസര്‍ ബെന്നി ജോസഫിന്റെ നേതൃത്വത്തില്‍ ഏലപ്പാറ- കൊച്ചുകരിന്തരുവി ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഉപകരണങ്ങള്‍ കണ്ടെത്തിയത്.

പ്രിവന്റീവ് ഓഫീസര്‍ സബിന്‍ റ്റി,സിഇഒ മാരായ ബൈജു ബി,അജേഷ്‌കുമാര്‍ കെ എന്‍, രാജീവ് പി ഭാസ്‌കര്‍,ഡബ്ല്യുസിഇഒ ശ്രീദേവി റ്റി എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

Leave A Reply
error: Content is protected !!