ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച; മോഷ്ടിച്ചത് ഡയമണ്ടും പണവും

ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച; മോഷ്ടിച്ചത് ഡയമണ്ടും പണവും

തിരുവനന്തപുരം: ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിൽ നിന്ന് ഡയമണ്ടും പണവും കവർന്നു.

ഭീമ ജ്വല്ലറി ഉടമ ഡോ.ഗോവിന്ദന്റെ തിരുവനന്തപുരത്തെ കവടിയാറുള്ള കൃഷാന എന്ന വീട്ടിലാണ് മോഷണം നടന്നത്. രണ്ടര ലക്ഷം രൂപയുടെ ഡയമണ്ടും 60,000 രൂപയുമാണ്  മോഷണം പോയത്.

മോഷ്ടാവ് എന്ന സംശയിക്കുന്ന യുവാവിന്റെ സി.സി ടി.വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. സമീപത്തെ ഏതെങ്കിലും കെട്ടിടത്തില്‍ നിന്നും ഇയാൾ പുരയിടത്തില്‍ പ്രവേശിച്ചതാകാമെന്നാണ് പോലീസ് നിഗമനം.

Leave A Reply
error: Content is protected !!