ഇന്ത്യയെ “വിശ്വസ്ത പങ്കാളി” എന്ന് വിശേഷിപ്പിച്ച് റഷ്യ

ഇന്ത്യയെ “വിശ്വസ്ത പങ്കാളി” എന്ന് വിശേഷിപ്പിച്ച് റഷ്യ

ഇന്ത്യയെ “വിശ്വസ്ത പങ്കാളി” എന്ന് വിശേഷിപ്പിച്ച് റഷ്യ . ഇരു രാജ്യങ്ങളും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളോ തെറ്റിദ്ധാരണകളോ ഇല്ലെന്നും “സ്വതന്ത്ര” ബന്ധത്തെ അടിസ്ഥാനമാക്കി പാകിസ്താനുമായി പരിമിതമായ സഹകരണമാണുള്ളതെന്നും റഷ്യൻ മിഷന്റെ ഡെപ്യൂട്ടി ചീഫ് റോമൻ ബാബുഷ്കിൻ അറിയിച്ചു.

ഈ മാസം ആദ്യം ഇന്ത്യയിലെത്തിയ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് അടുത്തിടെ പാകിസ്താനിലേക്ക് പോയിരുന്നു. . ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് റഷ്യയ്ക്ക് പാകിസ്താനുമായി സ്വതന്ത്ര ബന്ധമാണുള്ളതെന്നും, അതിനു പിന്നിൽ ആർക്കും ഹാനികരമാകുന്ന മറ്റ് ലക്ഷ്യങ്ങളൊന്നുമില്ലെന്നും ബാബുഷ്കിൻ പറഞ്ഞു. യാതൊരു അഭിപ്രായ വ്യത്യാസങ്ങളോ, തെറ്റിദ്ധാരണകളോ ഇന്ത്യയുമായുള്ള ബന്ധത്തിൽ ഇല്ലെന്നും ബാബുഷ്കിൻ വ്യക്തമാക്കി .

Leave A Reply
error: Content is protected !!