ഇസ്രായേൽ ചരക്ക് കപ്പലിന് നേരെ മിസൈൽ ആക്രമണം ; ഇറാനെന്ന് ആരോപണം

ഇസ്രായേൽ ചരക്ക് കപ്പലിന് നേരെ മിസൈൽ ആക്രമണം ; ഇറാനെന്ന് ആരോപണം

ടെൽ അവീവ്​: ഇസ്രായേൽ ആസ്​ഥാനമായ കമ്പനിയുടെ ഉടമസ്​ഥതയിലുള്ള ‘ഹൈപീരിയൺ റേ ‘എന്ന ചരക്കു കപ്പലിന് നേരെ ആക്രമണo .ചൊവ്വാഴ്ച യു.എ.ഇയിലെ ഫുജൈറ തുറമുഖത്തിനു സമീപമുണ്ടായത്​ മിസൈൽ ആക്രമണമാണെന്ന്​ ഇസ്രായേലിലെ ചാനൽ 12 റിപ്പോർട്ട്​ ചെയ്​തു. സ്​ഫോടനത്തിന്​ പിന്നിൽ ഇറാനാണെന്ന ​ ആരോപണവും ശക്തമാണ് ​. കപ്പലിന്​ നിസാര കേടുപാടുകൾ പറ്റി. എന്നാൽ സർക്കാർ വൃത്തങ്ങൾ ഇത് സ്​ഥിരീകരിച്ചിട്ടില്ല.

ഇറാന്‍റെ നഥാൻസ്​ ആണവ നിലയത്തിനു നേരെ ഇസ്രായേൽ അട്ടിമറി ശ്രമം നടത്തിയതായി കഴിഞ്ഞ ദിവസം ആരോപണമുയർന്നിരുന്നു. അതിനു പിന്നാലെയാണ്​ ഇസ്രായേൽ ഉടമസ്​ഥതയിലുള്ള കപ്പൽ ആക്രമിക്കപ്പെടുന്നത്​. കുവൈത്തിൽനിന്ന്​ ഫുജൈറ തുറമുഖത്തേക്ക്​ നീങ്ങിയ കപ്പലെന്ന്​ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു . കാറുകളായിരുന്നു കപ്പലിലുണ്ടായിരുന്നത്​.അതെ സമയം കഴിഞ്ഞ മാസം മെഡിറ്ററേനിയൻ കടലിൽ ഇറാൻ കപ്പലിനു നേരെ ആക്രമണം നടന്നിരുന്നു. ഇതിന് പിന്നിൽ ഇസ്രായേലാണെന്ന്​ ആരോപണമുയർന്നു.

Leave A Reply
error: Content is protected !!