900 മില്യണ്‍ യുഎസ് ഡോളര്‍ പിഴ ; ‘എവര്‍ ഗിവണ്‍’ കപ്പൽ പിടിച്ചെടുത്ത് ഈജിപ്ത്

900 മില്യണ്‍ യുഎസ് ഡോളര്‍ പിഴ ; ‘എവര്‍ ഗിവണ്‍’ കപ്പൽ പിടിച്ചെടുത്ത് ഈജിപ്ത്

കെയ്‌റോ: കഴിഞ്ഞ മാസം സൂയസ് കനാലില്‍ മണ്ണിലുറച്ച് പ്രതിസന്ധി സൃഷ്ടിച്ച കൂറ്റൻ ചരക്ക് കപ്പല്‍ ഈജിപ്ത് പിടിച്ചെടുത്തു. നഷ്ടപരിഹാരമായ 900 മില്യണ്‍ യുഎസ് ഡോളര്‍ അടയ്ക്കാത്തതിനാലാണ് ചരക്ക് കപ്പലായ ‘എവര്‍ ഗിവണ്‍’ ഈജിപ്തിലെ സൂയസ് കനാല്‍ അധികൃതർ പിടിച്ചെടുത്തതെന്നാണ് പുതിയ റിപ്പോര്‍ട്ട്. കനാല്‍ അതോറിറ്റി മേധാവി ഒസാമ റാബിയെ ഉദ്ധരിച്ച് ഈജിപ്ത് ദിനപ്പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

തിങ്കളാഴ്ചയാണ് ഇസ്മായിലി യിലെ കോടതി പിഴ ഒടുക്കാത്തതിനെ തുടർന്ന് കപ്പല്‍ പിടിച്ചെടുക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. പിന്നാലെ ഇക്കാര്യം കപ്പൽ ജീവനക്കാരെ അധികൃതര്‍ അറിയിക്കുകയും ചെയ്തു. കപ്പലിന്റെ മോചനത്തിനായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ ചെലവ്, കനാലില്‍ ഗതാഗതം തടസപ്പെട്ട ദിവസങ്ങളിലെ നഷ്ടപരിഹാരം തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചാണ് 900 മില്യണ്‍ ഡോളര്‍ നല്‍കാന്‍ കനാല്‍ അതോറിറ്റിയുടെ ആവശ്യo . എന്നാല്‍ ഇത്രയും ദിവസമായിട്ടും കപ്പല്‍ ഉടമകള്‍ പണമടച്ചില്ലെന്നും തുടർന്നാണ് ഔദ്യോഗികമായി കപ്പല്‍ പിടിച്ചെടുത്തെതെന്നുമാണ് കനാല്‍ അതോറിറ്റി മേധാവിയുടെ വിശദീകരണം.

മാര്‍ച്ച് 23-നാണ് കൂറ്റൻ ചരക്ക് കപ്പലായ എവര്‍ ഗിവണ്‍ സൂയസ് കനാലില്‍ കുടുങ്ങിയത്. ഇതോടെ കനാല്‍ വഴിയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. പൊതു ഗതാഗതം നിലച്ചതോടെ വ്യാപാരമേഖലയില്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് സൃഷ്ടിച്ചത് . പിന്നീട് ആറ് ദിവസങ്ങള്‍ക്ക് ശേഷം മാര്‍ച്ച് 29-നാണ് കുടുങ്ങികിടന്ന കപ്പല്‍ വീണ്ടും മോചിപ്പിക്കപ്പെട്ടത് .

Leave A Reply
error: Content is protected !!