ഖത്തറില്‍ ആശുപത്രിയിലാകുന്ന കോവിഡ് രോഗികള്‍ വര്‍ധിക്കുന്നു

ഖത്തറില്‍ ആശുപത്രിയിലാകുന്ന കോവിഡ് രോഗികള്‍ വര്‍ധിക്കുന്നു

ഖത്തറില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ചികില്‍സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നു. ഹസം മെബൈരീക് ജനറല്‍ ഹോസ്പിറ്റലിലെ ഫീല്‍ഡ് ഹോസ്പിറ്റലിന്റെ രണ്ടാം ഘട്ടം ഇന്ന് തുറന്നു. കടുത്ത പ്രശ്‌നങ്ങള്‍ നേരിടുന്ന കോവിഡ് രോഗികള്‍ക്കായി 100 ബെഡ്ഡുകള്‍ കൂടി ഇതോടെ സജ്ജമാവുമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ അറിയിച്ചു. കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്ന് അല്‍വക്‌റ ഹോസ്പിറ്റല്‍ നേരത്തേ കോവിഡ് രോഗികള്‍ക്കായി നീക്കിവച്ചിരുന്നു.

Leave A Reply
error: Content is protected !!