എയർ ഇന്ത്യ ഓഹരി വിൽപ്പന സെപ്റ്റംബറോടെ പൂർത്തിയാക്കാൻ നടപടികൾ ആരംഭിച്ചതായി സർക്കാർ

എയർ ഇന്ത്യ ഓഹരി വിൽപ്പന സെപ്റ്റംബറോടെ പൂർത്തിയാക്കാൻ നടപടികൾ ആരംഭിച്ചതായി സർക്കാർ

എയർ ഇന്ത്യ ഓഹരി വിൽപ്പന സെപ്റ്റംബറോടെ പൂർത്തിയാക്കാൻ നടപടികൾ ആരംഭിച്ചതായി സർക്കാർ.പ്രാഥമിക ബിഡ്ഡുകൾ വിശകലനം ചെയ്ത ശേഷം യോഗ്യരായ ലേലക്കാർക്ക് എയർ ഇന്ത്യയുടെ വെർച്വൽ ഡാറ്റ റൂമിലേക്ക് (വിഡിആർ) പ്രവേശനം നൽകിയതായും തുടർന്ന് നിക്ഷേപകരുടെ ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചതായും ഉന്നത വൃത്തങ്ങൾ അറിയിച്ചു. ഇടപാട് ഇപ്പോൾ ഫിനാൻഷ്യൽ ബിഡ് ഘട്ടത്തിലേക്ക് നീങ്ങിയിരിക്കുകയാണ്.

2007 ൽ ആഭ്യന്തര വിമാനക്കമ്പനിയായ ഇന്ത്യൻ എയർലൈൻസുമായി ലയിപ്പിച്ചതുമുതൽ നഷ്ടത്തിലായ എയർ ഇന്ത്യയിലെ 100 ശതമാനം ഓഹരിയും സർക്കാർ വിൽപ്പനയ്ക്കെത്തിച്ചിരിക്കുകയാണ്. കൊവിഡ് -19 മൂലമാണ് ഓഹരി വിൽപ്പന പ്രക്രിയ നീണ്ടുപോകുന്നത്.

Leave A Reply
error: Content is protected !!