തുടർച്ചയായ മൂന്നാം മാസവും ഐ സി സി പുരസ്കാരം ഇന്ത്യൻ താരത്തിന്

തുടർച്ചയായ മൂന്നാം മാസവും ഐ സി സി പുരസ്കാരം ഇന്ത്യൻ താരത്തിന്

ഐ സി സിയുടെ മാർച്ച് മാസത്തിലെ മികച്ച താരത്തിനുള്ള പുരസ്കാരം ഇന്ത്യൻ ബൗളർ ഭുവനേശ്വർ കുമാർ സ്വന്തമാക്കി. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ പ്രകടനമാണ് ഭുവനേശ്വർ കുമാറിനെ പുരസ്കാരത്തിന് അർഹനാക്കിയത്.

ഏകദിനത്തിലും ടി20യിലും നിർണായക പ്രകടനം നടത്താൻ ഭുവനേശ്വർ കുമാറിനായിരുന്നു. നീണ്ട്വ് ഇടവേളയ്ക്ക് ശേഷം ഭുവനേശ്വർ തിരിച്ചെത്തിയ പരമ്പര കൂടി ആയിരുന്നു ഇത്.

തുടർച്ചയായ മൂന്നാം മാസമാണ് ഐ സി സി പുരസ്കരം ഇന്ത്യൻ താരങ്ങൾ നേടുന്നത്.ഇതിനു മുമ്പത്തെ മാസം അശ്വിൻ ആയിരുന്നു മികച്ച താരത്തിനുള്ള‌ പുരസ്കാരം നേടിയത്. അതിനു മുമ്പ് ജനുവരിയിൽ റിഷബ് പന്തും ഐ സി സി പുരസ്കാരം നേടി.

Leave A Reply
error: Content is protected !!