ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ഓയിന്‍ മോര്‍ഗന്‍

ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ഓയിന്‍ മോര്‍ഗന്‍

മുംബൈ ഇന്ത്യന്‍സിനെതിരെ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകന്‍ ഓയിന്‍ മോര്‍ഗന്‍.

ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വിജയിച്ചപ്പോള്‍ മുംബൈയ്ക്ക് ആദ്യ മത്സരത്തില്‍ ബാംഗ്ലൂരിനെതിരെ തോല്‍വിയേറ്റ് വാങ്ങുകയായിരുന്നു.

കൊല്‍ക്കത്ത നിരയില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ടീം ഇറങ്ങുന്നത്. മുംബൈ നിരയില്‍ ക്രിസ് ലിന്നിന് പകരം ക്വിന്റണ്‍ ഡി കോക്ക് ഇറങ്ങുന്നു.

Leave A Reply
error: Content is protected !!