സന്ദീപ് നായരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി

സന്ദീപ് നായരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി

കൊച്ചി: അഡീഷണൽ സോളിസിറ്റർ ജനറലിന് ഹാജരാകാൻ കഴിയാത്ത സാഹചര്യത്തിൽ സന്ദീപ് നായരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി.

കള്ളപ്പണം വെളുപ്പിക്കൽ കേസിലെ പ്രതിയാണ് സന്ദീപ് നായർ. നേരത്തെ എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥർക്കെതിരായ സന്ദീപ് നായരുടെ മൊഴിയിൽ ഞെട്ടിക്കുന്ന വിവരങ്ങളുണ്ടെന്ന് ക്രൈംബ്രാ‌ഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നു.

മൊഴി പൂർണ്ണമായി വെളിപ്പെടുത്തുന്നത് അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ  മുദ്രവെച്ച കവറിൽ നൽകാമെന്നും കോടതിയെ അറിയിച്ചു. ക്രൈംബ്രാ‌ഞ്ച് എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് നൽകിയ ഹർജിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്.

Leave A Reply
error: Content is protected !!