യുഎഇയില്‍ ഇന്ന് 2,022 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ

യുഎഇയില്‍ ഇന്ന് 2,022 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ

അബുദാബി: യുഎഇയില്‍ ഇന്ന് 2,022 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ചികിത്സയിലായിരുന്ന 1,731 പേര്‍ രോഗമുക്തരായി.  കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ  2,66,023 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.

നിലവില്‍ 14,254 കൊവിഡ് രോഗികള്‍ യുഎഇയില്‍ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം യുഎഇയില്‍ ആകെ 4,87,697 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍  4,71,906 പേരും ഇതിനോടകം രോഗമുക്തരായി. 1,537 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

Leave A Reply
error: Content is protected !!