അര്‍ജുന്‍ കപൂറിന്റെ ഗ്യാരേജില്‍ ഇനി ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറും

അര്‍ജുന്‍ കപൂറിന്റെ ഗ്യാരേജില്‍ ഇനി ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറും

ബോളിവുഡ് ചിത്രങ്ങളിലൂടെ വെള്ളിത്തിരയില്‍ തിളങ്ങിയ താരമാണ് അര്‍ജുന്‍ കപൂര്‍.തന്റെ യാത്രകള്‍ക്കായി ജെയിംസ് ബോണ്ട് സിനിമകളില്‍ പറന്നിറങ്ങുന്ന കിടിലന്‍ എസ്.യു.വി. സ്വന്തമാക്കിയിരിക്കുകയാണ് ഈ താരം. ലാന്‍ഡ് റോവര്‍ അടുത്തിടെ ഇന്ത്യയില്‍ എത്തിച്ച ഡിഫന്‍ഡര്‍ 110 എസ്.യു.വിയാണ് അര്‍ജുന്‍ കപൂറിന്റെ ഗ്യാരേജില്‍ എത്തിയ പുതിയ അഥിതി.ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ 110 ഫസ്റ്റ് എഡിഷന്‍ മോഡലാണ് അദ്ദേഹം സ്വന്തമാക്കിയിട്ടുള്ളത്.

ഡിഫന്‍ഡര്‍ 110 പി300-ന് 1.13 കോടി രൂപയും പി400-ന് 1.21 കോടി രൂപയുമാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില.അര്‍ജുന്‍ കപൂറിന്റെ ഗ്യാരേജിലെത്തുന്ന ആദ്യ ആഡംബര വാഹനമല്ല ഡിഫന്‍ഡര്‍.ഇതിനുപുറമെ, ഔഡി Q5 ഹോണ്ട സി.ആര്‍-വി എന്നീ വാഹനങ്ങളും അര്‍ജുന്റെ ഗ്യാരേജിലുണ്ട്.ഓഫ് റോഡ് കപ്പാസിറ്റിയുള്ള ഈ എസ്.യു.വി. രണ്ട് പെട്രോള്‍ എന്‍ജിനിലും ഒരു ഡീസല്‍ എന്‍ജിനിലുമാണ് ഡിഫന്‍ഡര്‍ എത്തിയിട്ടുള്ളത്.

Leave A Reply
error: Content is protected !!