വീ​ട് കു​ത്തി​തു​റ​ന്ന് 25 പ​വ​നും 20,000 രൂ​പ​യും ക​വ​ര്‍​ന്നു

വീ​ട് കു​ത്തി​തു​റ​ന്ന് 25 പ​വ​നും 20,000 രൂ​പ​യും ക​വ​ര്‍​ന്നു

കാ​ഞ്ഞ​ങ്ങാ​ട്: ആളില്ലാത്ത വീ​ട് കു​ത്തി​തു​റ​ന്ന് 25 പ​വ​നും 20,000 രൂ​പ​യും ക​വ​ര്‍​ന്നു. പാ​ണ​ത്തൂ​ര്‍ പു​ത്തൂ​ര​ടു​ക്ക​ത്തെ ഇ​ല​വു​ങ്ക​ല്‍ ​തോ​മ​സി‍െന്‍റ വീ​ട്ടി​ലാ​ണ് മോ​ഷ​ണം നടന്നത്.

വീട്ടുകാര്‍ ബന്ധു വീട്ടില്‍ പോയി മടങ്ങിയെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം ശ്രദ്ധയില്‍ പെടുന്നത്. അ​ടു​ക്ക​ള ഭാ​ഗ​ത്തെ ഗ്രി​ല്ലി‍െന്‍റ പൂ​ട്ട് ത​ക​ര്‍​ത്ത് അ​ക​ത്ത് ക​യ​റി മോ​ഷ്​​ടാ​വ് കി​ട​പ്പു​മു​റി​യി​ലെ​ത്തി ക​മ്ബി​പ്പാ​ര കൊ​ണ്ട് അ​ല​മാ​ര കു​ത്തി​ത്തു​റ​ന്നാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്.തു​ട​ര്‍​ന്ന് വീടിനുള്ളില്‍ മു​ള​കു​പൊ​ടി വി​ത​റി​യാ​ണ് മോ​ഷ്​​ടാ​വ് ഇവിടെ നിന്നും കടന്നു കളഞ്ഞത്.

ബേ​ക്ക​ല്‍ ഡി​വൈ.​എ​സ്.​പി ബി​ജു, രാ​ജ​പു​രം ഇ​ന്‍​സ്പെ​ക്ട​ര്‍ എം.​എ​ന്‍.​ ബി​ജോ​യി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി. കാ​സ​ര്‍​കോ​ട് നി​ന്നും ഡോ​ഗ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും പ​രി​ശോ​ധ​ന ന​ട​ത്തി.

Leave A Reply
error: Content is protected !!