മഹത്തായ ഇന്നിങ്‌സിനെ കുറിച്ച് സഞ്ജു സാംസണ്‍

മഹത്തായ ഇന്നിങ്‌സിനെ കുറിച്ച് സഞ്ജു സാംസണ്‍

മത്സരം പരാജയപ്പെട്ടെങ്കിലും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ സെഞ്ചുറിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ആദ്യ ഓവറില്‍ ക്രീസിലെത്തിയ സഞ്ജു 119 റണ്‍സെടുത്ത് അവസാന പന്തിലാണ് പുറത്തായത്. 12 ഫോറും ഏഴ് സിക്‌സും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്.

മത്സരം ശേഷം സംസാരിക്കുകയായിരുന്നു രാസ്ഥാന്‍ ക്യാപ്റ്റന്‍. ”ഇന്നിങ്‌സിന്റെ രണ്ടാംപാതിയില്‍ ഞാന്‍ കളിച്ചത് കരിയറിലെ മികച്ച ഒന്നാണ്. ഒന്നാംപാതിയില്‍ എനിക്ക് പല ഷോട്ടുകളിലും ടൈമിംഗ് കണ്ടെത്താനായില്ല.സ്വതസിദ്ധമായ ശൈലിയില്‍ കളിക്കാന്‍ കുറച്ച് സമയമെടുക്കേണ്ടി വന്നു.രണ്ടാം പാതിയില്‍ പൂര്‍ണമായും എന്റെ ശൈലിയിലായിരുന്നു കളി. പിന്നീട് എല്ലാ ഷോട്ടുകളും ഞാന്‍ ആസ്വദിച്ചാണ് കളിച്ചത്.അവസാന പന്ത് ഞാന്‍ നന്നായി കളിച്ചുവെന്നാണ് തോന്നിയ്. എന്നാല്‍ ബൗണ്ടറി ലൈന്‍ മറിടക്കാനായില്ല. ഇതെല്ലാ ക്രിക്കറ്റിന്റെ ഭാഗമാണ്.” സഞ്ജു പറഞ്ഞുനിര്‍ത്തി.

Leave A Reply
error: Content is protected !!