കെഎം ഷാജിയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തവയിൽ വിദേശ കറൻസിയും

കെഎം ഷാജിയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തവയിൽ വിദേശ കറൻസിയും

കോഴിക്കോട്: കെഎം ഷാജി എംഎൽഎയുടെ വീട്ടിൽ പരിശോധന നടത്തിയ വിജിലൻസ് വിദേശ കറൻസികളും കണ്ടെത്തി. കോഴിക്കോട്ടെ വീട്ടിൽ നിന്നാണ് വിദേശ കറൻസികൾ കണ്ടെടുത്തത്.

അനധികൃത സ്വത്ത് സമ്പാദന കേസിൽ കെഎം ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലേയും വീടുകളിലാണ് വിജിലൻസ് ഇന്നലെ പരിശോധന നടത്തിയിരുന്നത്. ഇതിൽ കണ്ണൂരെ വീട്ടിൽ നിന്നും 50 ലക്ഷം രൂപ കണ്ടെടുത്തിരുന്നു.

വിദേശ കറൻസികൾ കുട്ടികളുടെ ശേഖരമാണെന്നാണ് ഷാജിയുടെ വിശദീകരണം. മഹസറിൽ രേഖപ്പെടുത്തിയ ശേഷം ഇത് വീട്ടിൽ തിരികെ വച്ചു. ഇതു കൂടാതെ  72 രേഖകളും 39,000 രൂപയും 50 പവൻ സ്വർണവും കണ്ടെടുത്തു. എംഎൽഎ ആയതിന് ശേഷം 28 തവണയാണ് ഷാജി വിദേശ യാത്ര നടത്തിയത്. ഇതിന്റെ രേഖകളും കണ്ടെടുത്തിട്ടുണ്ട്. റെയ്ഡ് സംബന്ധിച്ച വിവരങ്ങളുടെ റിപ്പോർട്ട് ഡിവൈഎസ്പി ജോൺസൺ ഇന്ന് കോടതിയിൽ സമർപ്പിക്കും.

Leave A Reply
error: Content is protected !!