തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നടപടിക്കെതിരെ പ്രതിഷേധവുമായി മമത ബാനർജി

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നടപടിക്കെതിരെ പ്രതിഷേധവുമായി മമത ബാനർജി

കോ​ൽ​ക്ക​ത്ത:  തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ൽ നി​ന്നും തന്നെ വിലക്കിയ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നടപടിയിൽ പ്ര​തി​ഷേ​ധവുമായി ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ർ​ജി. ഇതിന്റെ ഭാഗമായി മമത ധർണയിരിക്കുമെന്ന് അറിയിച്ചു.  തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​വും ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​വു​മാ​യ തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ക്കുന്നതായും അവർ അറിയിച്ചു.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച് കോ​ൽ​ക്ക​ത്ത​യി​ലെ ഗാ​ന്ധി മൂ​ർ​ത്തി​യി​ൽ ധ​ർ​ണ ഇ​രി​ക്കുമെന്നാണ് മ​മ​താ ബാ​ന​ർ​ജി ട്വീ​റ്റ് ചെ​യ്തത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ട് മു​ത​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി എ​ട്ടു വ​രെ​യാ​ണ് വി​ല​ക്ക്.

ര​ണ്ട് വി​വാ​ദ പ്ര​സ്താ​വ​ന​ക​ളി​ലെ വി​ശ​ദീ​ക​ര​ണ​ത്തി​ല്‍ അ​തൃ​പ്തി അ​റി​യി​ച്ചാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ മ​മ​ത ബാ​ന​ര്‍​ജി​യെ പ്ര​ചാ​ര​ണ​ത്തി​ല്‍ നി​ന്ന വി​ല​ക്കി​യ​ത്. ന്യൂ​ന​പ​ക്ഷ വോ​ട്ട​ര്‍​മാ​ര്‍ ഒ​റ്റ​ക്കെ​ട്ടാ​യി നി​ല്‍​ക്ക​ണ​മെ​ന്ന പ്ര​സ്താ​വ​ന​യും കേ​ന്ദ്ര​സേ​ന​യെ സ്ത്രീ​ക​ള്‍ ത​ന്നെ ത​ട​യ​ണ​മെ​ന്ന പ്ര​സ്താ​വ​ന​യു​മാ​ണ് വി​വാ​ദ​മാ​യ​ത്. ഈ ​പ്ര​സ്താ​വ​ന​ക​ളി​ലെ മ​മ​ത​യു​ടെ വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്നാ​ണ് ക​മ്മീ​ഷ​ന്‍റെ വി​ല​യി​രു​ത്ത​ൽ.

Leave A Reply
error: Content is protected !!