അവസാന ഓവറില്‍ സഞ്ജു എന്തുകൊണ്ട് ആ സിംഗിളാനായി ശ്രമിച്ചില്ല കാരണം വ്യക്തമാക്കി സംഗക്കാര

അവസാന ഓവറില്‍ സഞ്ജു എന്തുകൊണ്ട് ആ സിംഗിളാനായി ശ്രമിച്ചില്ല കാരണം വ്യക്തമാക്കി സംഗക്കാര

മലയാളികളെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നേട്ടമാണ് ഇന്നലെ നടന്ന മത്സരത്തിലൂടെ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ നേടിയെടുത്തത്. നായകനായുള്ള അരങ്ങേറ്റ മത്സരം ഗംഭീരമാക്കിയ താരം ഇന്നലെ വെറും 63 പന്തുകളില്‍ നിന്നുമായി 119 റണ്‍സ് നേടി.

എന്നാല്‍ അവസാന ഓവറില്‍ സഞ്ജു റണ്ണിനായി ഓടാത്തതുകൊണ്ടാണ് മത്സരത്തില്‍ രാജസ്ഥാന്‍ പരാജയപ്പെട്ടത് എന്നുതുടങ്ങുന്ന വിമര്‍ശനങ്ങള്‍ ഇതിനോടകം ഉയര്‍ന്നുതുടങ്ങി. സഞ്ജുവിനെതിരേ പല ക്രിക്കറ്റ് താരങ്ങളും വിമര്‍ശനങ്ങളുമായി എത്തിയതോടെ താരത്തെ പിന്താങ്ങി രാജസ്ഥാൻ പരിശീലകന്‍ കുമാര്‍ സംഗക്കാര രംഗത്തെത്തി. സഞ്ജു എടുത്ത തീരുമാനം ശരിയാണെന്ന് സംഗക്കാര പറഞ്ഞു.

‘അവസാന ഓവറില്‍ സഞ്ജു ചെയ്തതാണ് ശരി. അദ്ദേഹം നന്നായി തന്നെ കളിച്ചു. ആ സിംഗിള്‍ എടുക്കാത്തതില്‍ ഞാന്‍ സഞ്ജുവിനെ കുറ്റപ്പെടുത്തില്ല. സിംഗിള്‍ എടുത്തിരുന്നെങ്കില്‍ ക്രിസ് മോറിസ് ആയിരിക്കും സ്‌ട്രൈക്കില്‍ ഉണ്ടാകുക. മോറിസിന് ഇന്നലെ ഫോമിലേക്കെത്താന്‍ സാധിച്ചിട്ടില്ല. നാല് പന്തുകളില്‍ നിന്നും വെറും രണ്ട് റണ്‍സ് മാത്രമാണ് താരമെടുത്തത്. അത്തരമൊരു സാഹചര്യത്തില്‍ ഫോമിന്റെ കൊടുമുടിയില്‍ നില്‍ക്കുന്ന സഞ്ജു ആ റിസ്‌ക് ഏറ്റെടുക്കണമായിരുന്നു. അദ്ദേഹം അത് ചെയ്തു. ഒരു നായകന്‍ എന്ന നിലയില്‍ ആ റിസ്‌ക് ഏറ്റെടുത്ത സഞ്ജുവിനെ ഞാന്‍ അഭിനന്ദിക്കുന്നു. അദ്ദേഹത്തിന് അവസാന പന്ത് ബൗണ്ടറി കടത്താന്‍ സാധിച്ചില്ലെങ്കിലും കളിയിലെ പ്രകടനമികവ് ഏവരെയും അത്ഭുതപ്പെടുത്തി. വരും മത്സരങ്ങളില്‍ രാജസ്ഥാന്‍ ഇതിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കും’ – സംഗക്കാര പറഞ്ഞു.

Leave A Reply
error: Content is protected !!