ഒളിമ്പിക് ചാമ്പ്യന്‍മാരായ അര്‍ജന്റീനയ്‌ക്കെതിരേ ഹോക്കി പ്രൊ ലീഗില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

ഒളിമ്പിക് ചാമ്പ്യന്‍മാരായ അര്‍ജന്റീനയ്‌ക്കെതിരേ ഹോക്കി പ്രൊ ലീഗില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

ഒളിമ്പിക് ചാമ്പ്യന്‍മാരായ അര്‍ജന്റീനയ്‌ക്കെതിരേ ഹോക്കി പ്രൊ ലീഗില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം.മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യ ജയിച്ചത്.ഹര്‍മന്‍പ്രീത് സിങ് (11), ലളിത് ഉപാധ്യായ് (25), മന്‍ദീപ് സിങ് (58) എന്നിവര്‍ വിജയികള്‍ക്കായി ഗോള്‍ നേടി.

ഇതോടെ ലീഗിലെ രണ്ടുമത്സരത്തിലും ഇന്ത്യ അര്‍ജന്റീനയെ തോല്‍പ്പിച്ചു.കഴിഞ്ഞദിവസം ഷൂട്ടൗട്ടിലാണ് ഇന്ത്യ അര്‍ജന്റീനയെ തോല്‍പ്പിച്ചത്. ജയത്തോടെ ഇന്ത്യ ലീഗില്‍ നാലാം സ്ഥാനത്തേക്കുയര്‍ന്നു.എട്ട് കളിയില്‍ ഇന്ത്യയ്ക്ക് 15 പോയന്റുണ്ട്. മൂന്നുവീതം ജയവും സമനിലയും രണ്ട് തോല്‍വിയുമാണ് അക്കൗണ്ടിലുള്ളത്.

Leave A Reply
error: Content is protected !!