എലൈറ്റ് പട്ടികയില്‍ ഇടം നേടി സഞ്ജു സാംസണ്‍

എലൈറ്റ് പട്ടികയില്‍ ഇടം നേടി സഞ്ജു സാംസണ്‍

സഞ്ജുവിന്‍റെ ഒറ്റയാള്‍ പോരാട്ടം വിഫലമായെങ്കിലും നിരവധി റെക്കോര്‍ഡുകളാണ് സെഞ്ച്വറിയോടെ അദ്ദേഹം കൈപ്പിടിയിലൊതുക്കിയത്.ഐപിഎല്ലില്‍ മൂന്നോ അതിലധികമോ സെഞ്ച്വറി നേടിയ താരങ്ങളുടെ എലൈറ്റ് പട്ടികയില്‍ സഞ്ജു ഇതോടെ ഇടം നേടി‍. ആറ് ശതകങ്ങളുമായി പഞ്ചാബ് കിംഗ്‌സിന്‍റെ ക്രിസ് ഗെയ്‌ലാണ് പട്ടികയില്‍ ഒന്നാമന്‍.

ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തില്‍ ഒരു താരം നേടുന്ന ഏറ്റവും വലിയ വ്യക്തിഗത സ്കോര്‍ എന്ന റെക്കോര്‍ഡും അദ്ദേഹം മറികടന്നു. ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ ശ്രേയസ് അയ്യരുടെ റെക്കോര്‍ഡാണ് സഞ്ജു പഴങ്കഥയാക്കിയത്.പഞ്ചാബ് മുന്നിൽ വച്ച 222 റൺസ് എന്ന വിജയലക്ഷ്യം പിന്‍തുടര്‍ന്ന രാജസ്ഥാനായി ഒറ്റയാള്‍ പോരാട്ടമാണ് സഞ്ജു നടത്തിയത്. ഒടുവിൽ അവസാന പന്തിൽ സിക്സറിനുള്ള സഞ്ജുവിന്‍റെ ശ്രമം ഹൂഡയുടെ കൈകളിലെത്തിയതോടെ രാജസ്ഥാന്‍ നാല് റൺസിന്‍റെ തോൽവി വഴങ്ങുകയായിരുന്നു

Leave A Reply
error: Content is protected !!