ആ ടോസ് കോയിന്‍ തനിക്ക് വളരെ ഇഷ്ടപ്പെട്ടു,

ആ ടോസ് കോയിന്‍ തനിക്ക് വളരെ ഇഷ്ടപ്പെട്ടു,

ഐപിഎലില്‍ ഇന്നലെ തന്റെ കന്നി ക്യാപ്റ്റന്‍ ഇന്നിംഗ്സ് കളിച്ച സഞ്ജു സാംസണ്‍ 63 പന്തില്‍ 119 റണ്‍സ് നേടി ഇന്നിംഗ്സിലെ അവസാന പന്തില്‍ പുറത്തായപ്പോള്‍ ടീം 4 റണ്‍സിന്റെ തോല്‍വിയിലേക്ക് വീഴുകയായിരുന്നു.

എന്നാല്‍ മത്സരത്തില്‍ ടോസിന്റെ സമയത്ത് മറ്റൊരു രസകരമായ സംഭവവും നടന്നിരുന്നു. ടോസ് നടത്തിയ മാച്ച് കോയിന്‍ പോക്കറ്റിലാക്കിയ സഞ്ജുവിനോട് മാച്ച് റഫറി അത് തിരികെ വാങ്ങുകയായിരുന്നു.

കോയിന്‍ വളരെ രസകമുള്ളതായി തനിക്ക് തോന്നിയെന്നും തന്റെ ക്യാപ്റ്റനെന്ന നിലയിലെ ആദ്യ ടോസിന്റെ കോയിന്‍ താന്‍ പോക്കറ്റിലാക്കുകയും അത് എടുത്തോട്ടെയെന്ന് മാച്ച് റഫറിയോട് ചോദിക്കുകയും ചെയ്തുവെങ്കിലും അദ്ദേഹം അത് സാധ്യമല്ലെന്ന് അറിയിക്കുകയായിരുന്നുവെന്ന് സഞ്ജു പറഞ്ഞു.

Leave A Reply
error: Content is protected !!